കേരള തീരത്ത് കടലാക്രമണ സാധ്യത...

തിരുവനന്തപുരം: കേരള തീരത്ത് ഉയർന്ന തിരമാലകൾ കാരണം ചൊവ്വാഴ്ച കടലാക്രമണ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്.

കള്ളക്കടൽ പ്രതിഭാസത്തിന്‍റെ ഫലമായി തിരുവനന്തപുരം ജില്ലയിലെ കാപ്പിൽ മുതൽ പൂവാർ വരെ രാവിലെ 5.30 മുതൽ ഉച്ചയ്ക്ക് 2.30 വരെ ഒരു മീറ്ററോളം തിരമാല ഉയരും. കന്യാകുമാരി തീരത്തും കടലാക്രമണത്തിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
Previous Post Next Post