പാമ്പാടി വെള്ളൂർ P.T. M സ്ക്കൂളിന് എതിർ വശത്ത് സ്ക്കൂട്ടർ യാത്രികരെ ലോറിയിടിച്ചു ഇടിച്ചിട്ട നാഷണൽ പെർമിറ്റ് ലോറി നിർത്താതെ പോയി , ലോറിക്ക് പിന്നാലെ പാമ്പാടി പോലീസ് ! ! അപകടത്തിൽ രണ്ട് പേർക്ക് സാരമായ പരുക്ക്




പാമ്പാടി : പാമ്പാടി PT M സ്ക്കൂളിന് എതിർ വശം സ്ക്കൂട്ടർ യാത്രികരെ ലോറിയിടിച്ചു ഇന്ന് വൈകിട്ട് 8 മണിയോടെ ആയിരുന്നു അപകടം 
 ഇടിച്ചിട്ട നാഷണൽ പെർമിറ്റ് ലോറി നിർത്താതെ  വേഗത്തിൽ ഓടിച്ച് പോയി

 ,  പാമ്പാടി വെള്ളൂർ സ്വദേശികളായ സന്തോഷ് ,രാജൻ എന്നിവർ സഞ്ചരിച്ച സ്കൂട്ടറിലാണ് ലോറി ഇടിച്ചത് ഇരുവർക്കും തലക്ക് പരുക്കേറ്റു പരുക്കേറ്റവരെ നാട്ടുകാരും ,ഓട്ടോറിക്ഷാ സുഹൃത്തുക്കളും ചേർന്ന് പാമ്പാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു ഇവരെ പ്രാധമിക ചികിത്സ നൽകിയ ശേഷം കോട്ടയം മെഡിക്കൽ കോളേജിലേയ്ക്ക് അയച്ചു 
പാമ്പാടി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു നിർത്താതെ പോയ നാഷണൽ പെർമിറ്റ് ലോറി ഉടൻ തന്നെ കണ്ടെത്തുമെന്ന് പാമ്പാടി പോലീസ് പാമ്പാടിക്കാരൻ ന്യൂസിനോട് പറഞ്ഞു
Previous Post Next Post