പ്ലസ് വണ്‍ രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റ് റിസള്‍ട്ട് ഇന്ന്; മെറിറ്റ് വേക്കന്‍സി അപേക്ഷാ സമര്‍പ്പണം നവംബര്‍ 12 ന്


പ്ലസ് വണ്‍ പ്രവേശനത്തിന്റെ രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റ് റിസള്‍ട്ട് ഇന്ന്  രാവിലെ 10 മണി മുതല്‍ പ്രവേശനം സാധ്യമാകുന്നവിധം പ്രസിദ്ധീകരിക്കുന്നതാണ്.

ഏകജാലക സംവിധാനത്തിന്റെ വിവിധ അലോട്ട്‌മെന്ററുകളില്‍ അപേക്ഷിച്ചിട്ടും അലോട്ട്‌മെന്റ് ലഭിക്കാത്തവര്‍ക്കും അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയാത്തവര്‍ക്കും സപ്ലിമെന്ററി അലോട്ട്‌മെന്റിനായി അപേക്ഷിക്കാന്‍ നവംബര്‍ 5 വൈകിട്ട് അഞ്ച് മണി വരെ അവസരം നല്‍കിയിരുന്നു.

രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റിനായി ആകെ ഉണ്ടായിരുന്ന 13,058 വേക്കന്‍സിയില്‍ പരിഗണിക്കുന്നതിനായി ലഭിച്ച 40,620 അപേക്ഷകളില്‍ 36,354 അപേക്ഷകള്‍ അലോട്ട്‌മെന്റിനായി പരിഗണിച്ചു.
أحدث أقدم