വോ​ട്ട​ര്‍ പ​ട്ടി​ക പു​തു​ക്ക​ല്‍; ഡി​സം​ബ​ര്‍ 15 വ​രെ അപേക്ഷിക്കാം


കോ​ട്ട​യം: കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ സം​ക്ഷി​പ്ത വോ​ട്ട​ര്‍ പ​ട്ടി​ക പു​തു​ക്ക​ല്‍ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ഈ ​മാ​സം 16ന് ​പ്ര​സി​ദ്ധീ​ക​രി​ച്ച ക​ര​ട് വോ​ട്ട​ര്‍ പ​ട്ടി​ക​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​ക്ഷേ​പ​ങ്ങ​ളും അ​പേ​ക്ഷ​ക​ളും പ​രാ​തി​ക​ളും ഡി​സം​ബ​ര്‍ 15 വ​രെ സ​മ​ര്‍​പ്പി​ക്കാം.


2021 ജ​നു​വ​രി ഒ​ന്നി​നോ അ​തി​നു മു​ന്‍​പോ 18 വ​യ​സ് പൂ​ര്‍​ത്തി​യാ​കു​ന്ന അ​ര്‍​ഹ​രാ​യ എ​ല്ലാ പൗ​ര​ന്‍​മാ​ര്‍​ക്കും വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ പേ​രു ചേ​ര്‍​ക്കു​ന്ന​തി​നും നി​ല​വി​ലെ വോ​ട്ട​ര്‍​മാ​ര്‍​ക്ക് പ​ട്ടി​ക​യി​ലെ വി​വ​ര​ങ്ങ​ളി​ല്‍ മാ​റ്റ​ങ്ങ​ള്‍ വ​രു​ത്തു​ന്ന​തി​നും അ​വ​സ​ര​മു​ണ്ട്. അ​ന്തി​മ വോ​ട്ട​ര്‍ പ​ട്ടി​ക 2021 ജ​നു​വ​രി 15ന് ​പ്ര​സി​ദ്ധീ​ക​രി​ക്കും.
أحدث أقدم