കണ്ണൂർ :തദ്ദേശ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പണം പൂര്‍ത്തിയാക്കിയപ്പോള്‍ കണ്ണൂരില്‍ 17 സീറ്റുകളില്‍ എതിരാളികളില്ല. ആന്തൂര്‍ നഗരസഭയിലെ ആറ് വാര്‍ഡുകളിലും മലപ്പട്ടം പഞ്ചായത്തിലെ അഞ്ച് വാര്‍ഡുകളിലും എല്‍ഡിഎഫിന് എതിരാളികളില്ല. മറ്റ് വാര്‍ഡുകള്‍ വിവിധ പഞ്ചായത്തുകളിലാണ്.
ആന്തൂരില്‍ പത്താം വാര്‍ഡില്‍ നിന്നും എംപി നളിനി, 11 ാം വാര്‍ഡില്‍ എം ശ്രീഷ, രണ്ടാം വാര്‍ഡില്‍ സിപി സുഹാസ്, മൂന്നാം വാര്‍ഡില്‍ എം പ്രീത, 16 ാം വാര്‍ഡില്‍ ഇ അഞ്ജന, 24 ാം വാര്‍ഡ് വി സതീദേവി എന്നിവരാണ് വിജയിച്ച സ്ഥാനാര്‍ത്ഥികള്‍.
അതേസമയം ആന്തൂരില്‍ കഴിഞ്ഞ തവണ 28 മണ്ഡലത്തില്‍ 14 എണ്ണത്തില്‍ എല്‍ഡിഎഫ് എതിരില്ലാതെ വിജയിച്ചിരുന്നു. കഴിഞ്ഞ തവണ ബാക്കി വന്ന 14 സീറ്റും എല്‍ഡിഫ് തന്നെയാണ് വിജയിച്ചത്.
കോണ്‍ഗ്രസ് നേതാവായിരുന്ന വി ദാസന്റെ കൊലപാതകത്തെ തുടര്‍ന്നാണ് നഗരസഭയില്‍ യുഡിഎഫിന്റെ പ്രവര്‍ത്തനം താളം തെറ്റിയത്. ഭയം മൂലം സ്ഥാനാര്‍ത്ഥികളെ പിന്തുണക്കാന്‍ പലരും വിമുഖത പ്രകടിപ്പിച്ചു.