കോട്ടയം ഈരയിൽക്കടവ് ബൈപ്പാസ് റോഡിൽ വീണ്ടും അപകട മരണം 23 കാരൻ മരിച്ചു ഇന്നലെ അപകട മരണം നടന്നതിന് തൊട്ടടുത്ത് തന്നെയാണ് ഇന്നും അപകടം സംഭവിച്ചത്





കോട്ടയം : തുടർച്ചയായ രണ്ടാം ദിവസവും കുരുതിക്കളമായി ഈരയിൽക്കടവ് ബൈപ്പാസ് റോഡ്. ഇന്ന്  രാത്രി എട്ടരയോടെ ഉണ്ടായ അപകടത്തിൽ ചിങ്ങവനത്തെ മൊബൈൽ കടയിലെ ജീവനക്കാരൻ പോളച്ചിറ റെയിൽവേ സ്റ്റേഷന് സമീപം ഇടക്കാട്ട് കൊച്ചു പറമ്പിൽ (കുറ്റിച്ചേരിൽ ) ജോയൽ P ജോസ് - 23 ആണ് മരിച്ചത്.

വെള്ളിയാഴ്ച ഉച്ചക്ക് ഒന്നരയോടെ അപകടത്തിന് സമാനമായ അപകടമാണ് ശനിയാഴ്ച രാത്രിയിലും ഉണ്ടായത്. അമിത വേഗത്തിൽ പാഞ്ഞ ബൈക്ക് നിയന്ത്രണംവിട്ട് എതിർദിശയിൽ നിന്നും വന്ന കാറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിൻ്റെ മുൻഭാഗം പൂർണമായും തകർന്നു. റോഡിൽ തലയിടിച്ച് വീണാണ് യുവാവിനെ മരണം സംഭവിച്ചിരിക്കുന്നത്.

ശനിയാഴ്ച വൈകിട്ട് എട്ടരയോടെ നാലുവരി പാതയിലെ പെട്രോൾ പമ്പ് ഭാഗത്തേക്ക് തിരിയുന്ന ഇടവഴിയിൽ ആയിരുന്നു അപകടം. അമിതവേഗത്തിലെത്തിയ ബൈക്ക് അപ്രതീക്ഷിതമായി എതിർദിശയിൽ നിന്നും വന്ന കാറിൽ ഇടിക്കുകയായിരുന്നു. പ്രദേശത്തും വളവും ഇരുട്ടും ആയതിനാൽ അമിതവേഗത്തിൽ വന്ന ബൈക്ക് കാണാൻ കാറിലെ യാത്രക്കാരെ സാധിച്ചില്ല എന്നാണ് കരുതുന്നത്. ഇടിയുടെ ആഘാതത്തിൽ ഇതിൽ ബൈക്ക് ഓടിച്ചിരുന്ന ജോയൽ റോഡിൽ തലയടിച്ച് വീഴുകയായിരുന്നു.

ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് ജോയലിനെ എടുത്തുയർത്തി എങ്കിലും അബോധാവസ്ഥയിലായിരുന്നു. നാട്ടുകാർ തന്നെ ചേർന്ന് ഇയാളെ ഇതുവഴി എത്തിയ മറ്റൊരു വാഹനത്തിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ഇവിടെ എത്തിയപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു.

സമാനരീതിയിലുള്ള അപകടമാണ് വെള്ളിയാഴ്ച ഉച്ചയ്ക്ക് ഇതേ സ്ഥലത്ത് തന്നെ ഉണ്ടായത്. പനച്ചിക്കാട് വില്ലേജ് ഓഫിസ് ജീവനക്കാരനായ ഗോപാലകൃഷ്ണന്റെ മകൻ പുതുപ്പള്ളി തൃക്കോതമംഗം ഗോകുലത്തിൽ (കടവിൽപറമ്പിൽ) ഗോകുൽ (20) ആണ് വെള്ളിയാഴ്ചയുണ്ടായ അപകടത്തിൽ മരിച്ചത്.

ഈരയിൽക്കടവ് റോഡിൽ ബൈക്ക് സ്റ്റണ്ടിംങും , റേസിംങും ഫോട്ടോയെടുപ്പും പതിവാണ്. ഇവിടെ അമിത വേഗത്തിലാണ് യുവാക്കൾ ബൈക്കുമായി എത്തുന്നത്. ഈരയിൽക്കടവ് മുതൽ മണിപ്പുഴ ജംഗ്ഷൻ വരെയുള്ള മൂന്നു കിലോമീറ്റർ നീളമുള്ള റോഡാണ്. അതുകൊണ്ടു തന്നെ മത്സര ഓട്ടത്തിൻ്റെ എല്ലാ രസങ്ങളും ഇവിടെ ആസ്വദിക്കാൻ സാധിക്കും. ഇതിനായാണ് യുവാക്കൾ ഇവിടെ എത്തുന്നത്. പകൽ സമയത്ത് അമിത വേഗത്തിലാണ് ബൈക്കിൽ യുവാക്കൾ പായുന്നത്. നിരവധി തവണ നാട്ടുകാരും, പൊലീസും അടക്കം താക്കീത് ചെയ്‌തിട്ടും അമിത വേഗം തടയാൻ യുവാക്കളുടെ ഭാഗത്തു നിന്നും ഇടപെടലുണ്ടായിരുന്നില്ല. ഇതിനിടെയാണ് ഇപ്പോൾ ഏറ്റവും ഒടുവിൽ അപകടമുണ്ടായിരിക്കുന്നത്.
أحدث أقدم