വാഷിംഗ്ടണ്‍ ഡിസി: ലോകത്തെ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മരിച്ചത് 8,000ത്തോളം പേരെന്ന് റിപ്പോർട്ട്. 7,869 പേരാണ് 24 മണിക്കൂറിനിടെ മരണത്തിനു കീഴടങ്ങിയതെന്ന് ജോണ്‍സ് ഹോപ്കിൻസ് സർവകലാശാലയും വേൾഡോമീറ്ററും പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.
ഇതുവരെ 1,401,489 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. പുതിയതായി 488,664 പേർക്കുകൂടി വൈറസ് ബാധിച്ചതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 59,486,926 ആയി ഉയർന്നു. 41,137,183 പേർ രോഗമുക്തി നേടുകയും ചെയ്തു.
16,948,254 പേരാണ് നിലവിൽ വൈറസ് ബാധിച്ച് ചികിത്സയിലുള്ളത്. ഇതിൽ 103,581 പേരുടെ നില അതീവ ഗുരുതരമാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
അമേരിക്ക, ഇന്ത്യ, ബ്രസീൽ, ഫ്രാൻസ്, റഷ്യ, സ്പെയിൻ, ബ്രിട്ടൻ, ഇറ്റലി, അർജന്റീന, കൊളംബിയ എന്നീ രാജ്യങ്ങളാണ് കോവിഡ് ബാധിതരുടെ എണ്ണത്തിൽ ആദ്യ പത്തു സ്ഥാനങ്ങളിലുള്ള രാജ്യങ്ങൾ.