24 മ​ണി​ക്കൂ​റി​നി​ടെ 8,000ത്തോ​ളം മ​ര​ണ​ങ്ങ​ൾ: കോ​വി​ഡി​ന് കു​റ​വി​ല്ല



വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ലോ​ക​ത്തെ ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​ത് 8,000ത്തോ​ളം പേ​രെ​ന്ന് റി​പ്പോ​ർ​ട്ട്. 7,869 പേ​രാ​ണ് 24 മ​ണി​ക്കൂ​റി​നി​ടെ മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി​യ​തെ​ന്ന് ജോ​ണ്‍​സ് ഹോ​പ്കി​ൻ​സ് സ​ർ​വ​ക​ലാ​ശാ​ല​യും വേ​ൾ​ഡോ​മീ​റ്റ​റും പു​റ​ത്തു​വി​ട്ട ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു.


ഇ​തു​വ​രെ 1,401,489 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​ത്. പു​തി​യ​താ​യി 488,664 പേ​ർ​ക്കു​കൂ​ടി വൈ​റ​സ് ബാ​ധി​ച്ച​തോ​ടെ ആ​കെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 59,486,926 ആ​യി ഉ​യ​ർ​ന്നു. 41,137,183 പേർ രോ​ഗ​മു​ക്തി നേ​ടു​ക​യും ചെ​യ്തു.


16,948,254 പേ​രാ​ണ് നി​ല​വി​ൽ വൈ​റ​സ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തി​ൽ 103,581 പേ​രു​ടെ നി​ല അ​തീ​വ ഗു​രു​ത​ര​മാ​ണെ​ന്നും റി​പ്പോ​ർ​ട്ടു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു.


അ​മേ​രി​ക്ക, ഇ​ന്ത്യ, ബ്ര​സീ​ൽ, ഫ്രാ​ൻ​സ്, റ​ഷ്യ, സ്പെ​യി​ൻ, ബ്രി​ട്ട​ൻ, ഇ​റ്റ​ലി, അ​ർ​ജ​ന്‍റീ​ന, കൊ​ളം​ബി​യ എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ ആ​ദ്യ പ​ത്തു സ്ഥാ​ന​ങ്ങ​ളി​ലു​ള്ള രാ​ജ്യ​ങ്ങ​ൾ.

أحدث أقدم