കൂരോപ്പടയിൽ സ്ഥാനാർഥി നിർണ്ണയം കോൺഗ്രസിൽ പൊട്ടിത്തെറി കൂരോപ്പടയിൽ സ്വതന്ത്രരായി മത്സരിക്കും250ഓളം കോൺഗ്രസ്സ് പ്രവർത്തകർ കൂട്ടരാജിവെച്ചു


 
കോട്ടയം ജില്ലയിലെ പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ കൂരോപ്പട പഞ്ചായത്തിൽ 250 ഓളം കോൺഗ്രസ് പ്രവർത്തകർ രാജിവച്ചു.സ്ഥാനാർഥി നിർണ്ണയത്തിലെ അപാകതകളെ  തുടർന്നാണ് കൂരോപ്പടയിലെ കോൺഗ്രസ് പ്രവർത്തകർ ഡി സി സി നേതൃത്വത്തിനുരാജി സമർപ്പിച്ചത്.

കോൺഗ്രസിന്റെ മണ്ഡലം പ്രസിഡന്റായ സാബു സി കുര്യൻ സ്ഥാനാർഥി നിർണ്ണയത്തിൽ ഏകാധിപത്യ പ്രവണതയാണ് കാണിക്കുന്നതെന്ന് കോൺഗ്രസ് പ്രവർത്തകർ കുറ്റപ്പെടുത്തി.സ്ഥാനാർത്ഥിയെ കൂട്ടായ തീരുമാനത്തിലൂടെ നിശ്ചയിക്കുകയും ഡി സി സി നേതൃത്വത്തിന് ലിസ്റ്റ് കൊടുക്കുമ്പോൾ പഴയ ലിസ്റ്റ് മാറ്റി പുതിയ ലിസ്റ്റ് കൊടുത്ത് പ്രവർത്തകരെ കബളിപ്പിക്കുകയുമാണ്  ചെയ്തതെന്ന് കോൺഗ്രസ് പ്രവർത്തകർ കൂരാേപ്പട വാർത്തകൾ ടീമിനോട് പറഞ്ഞു.
മുൻ മണ്ഡലം പ്രസിഡണ്ട് ഒ.സി.ജേക്കബ്ബ്., കുഞ്ഞ് പുതുശേരി .,യൂത്ത് കോൺഗ്രസ് ജില്ലാ സെക്രെട്ടറി ബിബിൻ ഇലഞ്ഞിത്തറ തുടങ്ങിയ കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിൽ ഇന്ന് ചേർന്ന യോഗത്തിലാണ് കൂരോപ്പട പഞ്ചായത്തിലേക്ക് സ്വതന്ത്ര സ്ഥാനാർത്ഥികളെ മത്സരിപ്പിക്കാൻ  തീരുമാനിച്ചത്.
ബ്ലോക്കിലേക്ക് കൂരോപ്പട വാർഡിലും ,കോത്തല വാർഡിലും സ്ഥാനാർത്ഥികളെ മത്സരിപ്പിക്കുവാനും തീരുമാനിച്ചിട്ടുണ്ട്.
أحدث أقدم