ബെംഗളൂരുവില്‍ 25 ലക്ഷത്തിന്റെ ഹാഷിഷ് ഓയില്‍ പിടികൂടി; മൂന്നു മലയാളികള്‍ കസ്റ്റഡിയില്‍


ബെംഗളൂരു :ബെംഗളൂരുവില്‍ 25 ലക്ഷത്തിന്റെ ഹാഷിഷ് ഓയില്‍ പിടികൂടി. സംഭവത്തില്‍ മൂന്നു മലയാളികളെ കസ്റ്റഡിയിലെടുത്തു. ആര്‍ എസ് രഞ്ജിത്, കെ കെ സാരംഗ്, പി ഡി അനീഷ് എന്നിവരാണ് പിടിയിലായത്. നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍ സി ബി)യാണ് ഹാഷിഷ് ഓയില്‍ വേട്ട നടത്തിയത്.
വിശാഖപട്ടണത്തു നിന്നും കാറില്‍ കേരളത്തിലേക്ക് കടത്താന് ശ്രമിച്ച ഹാഷിഷ് ഓയിലാണ് പിടിച്ചെടുത്തതെന്ന് എന്‍ സി ബി വൃത്തങ്ങള്‍ പറഞ്ഞു.

أحدث أقدم