കോട്ടയം ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പ്: നാമനിർദേശ പത്രികകളിൽ 3 എണ്ണം സൂക്ഷ്മ പരിശോധനയില്‍ തള്ളി.





കോട്ടയം ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിനായി സമര്‍പ്പിക്കപ്പെട്ട 203 നാമനിര്‍ദേശ പത്രികകളില്‍ മൂന്നെണ്ണം സൂക്ഷ്മ പരിശോധനയില്‍ തള്ളി.

 കുമരകം, വെള്ളൂര്‍, അയര്‍ക്കുന്നം എന്നീ ഡിവിഷനുകളിലെ ഓരോ സ്ഥാനാര്‍ഥികളുടെ പത്രികകളാണ് മതിയായ രേഖകളുടെ അഭാവത്തില്‍ ഒഴിവാക്കിയത്. ഇതേ സ്ഥാനാര്‍ഥികള്‍ നല്‍കിയ മറ്റു പത്രികകള്‍ സ്വീകരിച്ച സാഹചര്യത്തില്‍ ഇവര്‍ മത്സര രംഗത്ത് തുടരും.

ജില്ലാ പഞ്ചായത്ത് ഹാളില്‍ ജില്ലാ കളക്ടര്‍ എം. അഞ്ജനയാണ് സൂക്ഷ്മ പരിശോധന നടത്തിയത്. അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് അനില്‍ ഉമ്മനും സന്നിഹിതനായിരുന്നു. അംഗീകരിക്കപ്പെട്ട  200 പത്രികകളുടെ ഡിവിഷന്‍ അടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ

1.വൈക്കം-7
2.വെള്ളൂര്‍-12
3.കടുത്തുരുത്തി-11
4.ഉഴവൂര്‍-5
5.കുറവിലങ്ങാട് -8
6.ഭരണങ്ങാനം-14
7.പൂഞ്ഞാര്‍-11
8.മുണ്ടക്കയം-8
9.എരുമേലി-13
10.കാഞ്ഞിരപ്പള്ളി-7
11.പൊന്‍കുന്നം-7
12.കങ്ങഴ-7
13.പാമ്പാടി-9
14.അയര്‍ക്കുന്നം-12
15.പുതുപ്പള്ളി-9
16.വാകത്താനം-8
17.തൃക്കൊടിത്താനം-9
18.കുറിച്ചി-9
19.കുമരകം-8
20.അതിരമ്പുഴ-10
21.കിടങ്ങൂര്‍ -7
22.തലയാഴം-9

أحدث أقدم