തിരു : പ്ലസ് വൺ ന് അപേക്ഷിച്ചിട്ടും പ്രവേശനം ലഭിക്കാത്തവര്‍ക്കായി പ്രസിദ്ധപ്പെടുത്തിയ ഒഴിവുകളിലേക്ക് മെറിറ്റ് അടിസ്ഥാനത്തില്‍ തയ്യാറാക്കിയ റാങ്ക് ലിസ്റ്റ് www.hscap.kerala.gov.in 30ന് രാവിലെ ഒമ്പതിന് പ്രസിദ്ധീകരിക്കും.
പ്രവേശനം ലഭിക്കാന്‍ കൂടുതല്‍ സാധ്യതയുളള സ്‌കൂള്‍/കോഴ്സ് മനസ്സിലാക്കി അപേക്ഷകര്‍ രക്ഷാകര്‍ത്താക്കളോടൊപ്പം പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്ന സ്‌കൂളില്‍ രാവിലെ 10നും 12നുമിടയില്‍ ഹാജരാകണം.
വെബ്സൈറ്റില്‍ നിന്ന് ലഭിക്കുന്ന രണ്ടുപേജുളള ‘കാന്‍ഡിഡേറ്റ്സ് റാങ്ക് റിപ്പോര്‍ട്ട്’ (പ്രിന്റൗട്ട് ഹാജരാക്കാന്‍ പറ്റാത്തവര്‍ക്ക് സ്‌കൂളധികൃതര്‍ പ്രിന്റ് എടുത്ത് നല്‍കും) യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, വിടുതല്‍ സര്‍ട്ടിഫിക്കറ്റ്, സ്വഭാവ സര്‍ട്ടിഫിക്കറ്റ്, അപേക്ഷയില്‍ ബോണസ് പോയന്റ് ലഭിക്കുന്നതിന് വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കില്‍ ആയവയുടെ അസ്സല്‍ രേഖകള്‍ എന്നിവ ഹാജരാക്കണം. നിശ്ചിത ഫീസുമുണ്ട്.
വിദ്യാര്‍ഥികളുടെ യോഗ്യതാ മാനദണ്ഡങ്ങള്‍ റാങ്ക് ലിസ്റ്റിന്റെ സഹായത്തോടെ ഉറപ്പാക്കി പ്രിന്‍സിപ്പല്‍മാര്‍ ഒരു മണിക്കുള്ളില്‍ പ്രവേശനം നടത്തും.