കോട്ടയം ജില്ലയില്‍ 347 പേര്‍ക്കു കൂടി കോവിഡ്




കോട്ടയം ജില്ലയില്‍  347 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 346 പേർക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്.ഇതില്‍ ഒരു ആരോഗ്യ പ്രവര്‍ത്തകനും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്ത് നിന്നെത്തിയ  ഒരാളും  രോഗബാധിതനായി. പുതിയതായി 4458 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. 

രോഗം ബാധിച്ചവരില്‍ 146 പുരുഷന്‍മാരും 156 സ്ത്രീകളും 45 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 53 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

317 പേര്‍ രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ചവരില്‍ നിലവില്‍  4637  പേരാണ് ചികിത്സയിലുള്ളത്.  ഇതുവരെ ആകെ 29080       പേര്‍ കോവിഡ് ബാധിതരായി. 24397  പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 19441 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.

കോട്ടയം-44

കാഞ്ഞിരപ്പള്ളി,മണര്‍കാട് -21

നീണ്ടൂര്‍-19

ചങ്ങനാശേരി-18

ചിറക്കടവ്-14

പായിപ്പാട്, കിടങ്ങൂര്‍- 13

കുമരകം-12

പാമ്പാടി, ഉദയനാപുരം-10

ഈരാറ്റുപേട്ട, പാറത്തോട്, ടിവിപുരം-9

ഏറ്റുമാനൂര്‍, തലയാഴം, ചെമ്പ്-8

മുത്തോലി-7

കടപ്ലാമറ്റം, വൈക്കം-5

നെടുംകുന്നം, എരുമേലി, പനച്ചിക്കാട്, കൂരോപ്പട, വെള്ളൂര്‍, മുണ്ടക്കയം-4 

പൂഞ്ഞാര്‍, തലപ്പലം, കുറവിലങ്ങാട്, ആര്‍പ്പൂക്കര, തലയോലപ്പറമ്പ്, മറവന്തുരുത്ത് - 3

തലനാട്, തിരുവാര്‍പ്പ്, വിജയപുരം, പാലാ, മുളക്കുളം, കാണക്കാരി, മരങ്ങാട്ടുപിള്ളി, മാടപ്പള്ളി,തിടനാട്, അതിരമ്പുഴ, അകലക്കുന്നം, പുതുപ്പള്ളി, കറുകച്ചാല്‍, എലിക്കുളം, മണിമല-2

വാഴപ്പള്ളി, കടുത്തുരുത്തി, വെച്ചൂര്‍, അയ്മനം, കോരുത്തോട്, പള്ളിക്കത്തോട്, വാഴൂര്‍, രാമപുരം, മാഞ്ഞൂര്‍, കല്ലറ, ഉഴവൂര്‍, മേലുകാവ്-1
أحدث أقدم