പത്തനംതിട്ട ജില്ലയില്‍ ഇന്ന് 43 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ മറ്റ് സംസ്ഥാനത്ത് നിന്ന് വന്നതും, 42 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 16 പേരുണ്ട്.
ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥപനങ്ങള്‍ തിരിച്ചുളള കണക്ക്
ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണ സ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം എന്ന ക്രമത്തില്‍:
1 പന്തളം
(മങ്ങാരം) 1
2 പത്തനംതിട്ട
(കുമ്പഴ) 1
3 തിരുവല്ല
(തുകലശ്ശേരി, തിരുമൂലപുരം, കുറ്റപ്പുഴ, പനിച്ചിക്കാവ്) 5
4 ആറന്മുള
(ഇടയാറന്മുള, കോട്ടയ്ക്കകം, ആറന്മുള) 4
5 അരുവാപുലം
(കല്ലേലി, കുമ്മണ്ണൂര്‍) 7
6 ചെന്നീര്‍ക്കര 1
7 കടമ്പനാട്
(കടമ്പനാട്, മണ്ണടി) 2
8 കലഞ്ഞൂര്‍
(കൂടല്‍) 1
9 കല്ലൂപ്പാറ
(മഠത്തുഭാഗം നോര്‍ത്ത്, കല്ലൂപ്പാറ) 2
10 കോന്നി
(മങ്ങാരം) 1
11 കൊറ്റനാട്
(പെരുമ്പെട്ടി, കൊറ്റനാട്) 4
12 നാറാണംമൂഴി 1
13 ഓമല്ലൂര്‍ 1
14 പുറമറ്റം
(വെണ്ണിക്കുളം, പുറമറ്റം) 3
15 റാന്നി
(പുതുശേരിമല, റാന്നി) 2
16 റാന്നി-പഴവങ്ങാടി
(ചെറുകുളഞ്ഞി, മക്കപ്പുഴ, പഴവങ്ങാടി) 5
17 റാന്നി-അങ്ങാടി
(പുല്ലുപ്രം) 1
വടശേരിക്കര 1
ജില്ലയില്‍ ഇതുവരെ ആകെ 16559 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 13065 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ് ബാധിതരായ രണ്ടു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു. 1) ഒക്ടോബര്‍ 28ന് രോഗബാധ സ്ഥിരീകരിച്ച കൈപ്പട്ടൂര്‍ സ്വദേശിനി (80) നവംബര്‍ ഒന്‍പതിന്് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വച്ച് മരണമടഞ്ഞു.
2)നവംബര്‍ ആറിന് രോഗബാധ സ്ഥിരീകരിച്ച നിരണം സ്വദേശി (46) നവംബര്‍ ഒന്‍പതിന്് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വച്ച് മരണമടഞ്ഞു.
കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ 101 പേര്‍ മരണമടഞ്ഞു. കൂടാതെ കോവിഡ് ബാധിതരായ ഏഴു പേര്‍ മറ്റ് രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞിട്ടുണ്ട്. ജില്ലയില്‍ ഇന്ന് 174 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 14695 ആണ്. പത്തനംതിട്ട ജില്ലക്കാരായ 1756 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 1601 പേര്‍ ജില്ലയിലും, 155 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.
ജില്ലയില്‍ ഐസൊലേഷനിലുളളവരുടെ എണ്ണം.
ക്രമനമ്പര്‍ ആശുപത്രികള്‍/ സിഎഫ്എല്‍ടിസി/ സിഎസ്എല്‍ടിസി എണ്ണം
1 ജനറല്‍ ആശുപത്രി പത്തനംതിട്ട 112
2 ജില്ലാ ആശുപത്രി കോഴഞ്ചേരി 101
3 റാന്നി മേനാംതോട്ടം സിഎസ്എല്‍ടിസി 51
4 പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസി 62
5 കോഴഞ്ചേരി മുത്തൂറ്റ് സിഎസ്എല്‍ടിസി 139
6 പെരുനാട് കാര്‍മ്മല്‍ സിഎഫ്എല്‍ടിസി 39
7 പത്തനംതിട്ട ജിയോ സിഎഫ്എല്‍ടിസി 34
8 ഇരവിപേരൂര്‍ യാഹിര്‍ സിഎഫ്എല്‍ടിസി 12
9 അടൂര്‍ ഗ്രീന്‍വാലി സിഎഫ്എല്‍ടിസി 14
10 നെടുമ്പ്രം സിഎഫ്എല്‍ടിസി 21
11 ഗില്‍ഗാല്‍ താല്‍ക്കാലിക സിഎഫ്എല്‍ടിസി 28
12 മല്ലപ്പളളി സിഎഫ്എല്‍ടിസി 37
13 കോവിഡ്-19 ബാധിതരായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 861
14 സ്വകാര്യ ആശുപത്രികളില്‍ 112
ആകെ 1623
ജില്ലയില്‍ 12239 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 1845 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3962 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 89 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 193 പേരും ഇതില്‍ ഉള്‍പ്പെടുന്നു.
ആകെ 18046 പേര്‍ നിരീക്ഷണത്തിലാണ്.