രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 86,36,012 ആയി. 24 മണിക്കൂറിനിടെ 44,281 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു.




രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലുള്ളവരുടെ എണ്ണം നൂറ്റിയാറു ദിവസത്തെ ഇടവേളയ്ക്ക് ശേഷം അഞ്ചു ലക്ഷത്തില്‍ താഴെയായി.
4,94,657 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. ഇന്നലെ 512 മരണം കൂടി സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ കൊവിഡ് മരണം 1,27,571 ആയി ഉയര്‍ന്നു.
24 മണിക്കൂറിനിടെ 50,326 പേര്‍ രോഗ മുക്തരായതോടെ രാജ്യത്തെ ആകെ രോഗ മുക്തരുടെ എണ്ണം 80,13,784 ആയി ഉയര്‍ന്നു.

ഇന്നലെ 11,53,294 സാംപിള്‍ പരിശോധിച്ചതായി ഐസിഎംആര്‍ അറിയിച്ചു.
أحدث أقدم