തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ കോവിഡ് രോഗികൾക്ക് വീട്ടിലിരുന്ന് വോട്ടു ചെയ്യാം. ബാലറ്റ് പേപ്പറുമായി പോളിംഗ് ഓഫീസർ വീട്ടിലെത്തും. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് ആണ് ഇക്കാര്യം അറിയിച്ചത്.
നിരീക്ഷണത്തിൽ ഇരിക്കുന്നവർക്കും ഇത്തരത്തിൽ വോട്ട് രേഖപ്പെടുത്താം. ആരോഗ്യവകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള രോഗികൾക്കും നിരീക്ഷണത്തിലുള്ളവർക്കുമാണ് കമ്മീഷൻ സൗകര്യമൊരുക്കുന്നത്.
തപാൽ വോട്ടിനായി പ്രത്യേകം അപേക്ഷിക്കേണമെന്ന് നിർബന്ധമില്ലെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ വി.ഭാസ്ക്കരൻ അറിയിച്ചു. കോവിഡ് രോഗികൾക്ക് തപാൽ വോട്ട് പ്രഖ്യാപിച്ചിരുന്നെങ്കിലും എങ്ങനെ അപേക്ഷ നൽകുമെന്നതുൾപ്പടെ ആശയക്കുഴപ്പമുണ്ടായിരുന്നു.