രണ്ടും കൽപ്പിച്ച് പാമ്പാടിയിലെ കായിക പ്രേമികൾ


ന്യൂസ് ഡസ്ക് : 
പാമ്പാടി : പാമ്പാടി പഞ്ചായത്തിലെ കായിക പ്രേമികൾ ഇനി രണ്ടും കല്പിച്ചാണ് ഈ പഞ്ചായത്ത് ഇലക്ഷനെ സമീപിക്കുന്നത്   കാരണം 
പാമ്പാടി മിനി സ്റ്റേഡിയത്തിൻ്റെ ഇന്നത്തെ ശോച്യാവസ്ഥ തന്നെയാണ്

( പാമ്പാടിയിലെ മിനി സ്റ്റേഡിയത്തിൽ സ്ഥാപിച്ച ബോർഡിനു മുമ്പിൽ നാട്ടിലെ കായിക പ്രേമികൾ ) 



  ,2 മാസം മുമ്പ് ആഫ്രിക്കൻ വനം പോലെ ആയിരുന്നു നമ്മുടെ സ്റ്റേഡിയം ഇത് ചൂണ്ടിക്കാട്ടി പാമ്പാടിക്കാരൻ ന്യൂസ് സാമൂഹ്യ മാധ്യമങ്ങളിൽ വാർത്തകൾ നൽകി തുടർന്ന് പഞ്ചായത്ത് അധികാരികൾ സ്റ്റേഡിയത്തിലെ വനം വെട്ടിത്തെളിച്ച്  കുറച്ച് മിനുക്കുപണികൾ  നടത്തി തടിയൂരി ,,, ( ഇലക്ഷൻ മുന്നിൽ കണ്ട് ആണ് എന്ന് എടുത്തു പറയേണ്ടല്ലോ )  

 ( മിനി സ്റ്റേ്റ്റേത്തിൽ സ്ഥാപിച്ച  ബോർഡ് ) 


  പാമ്പാടിക്കാരൻ ന്യൂസിൻ്റെ  കൃത്യമായ ഇടപെടലിലൂടെ ചില കാര്യങ്ങൾ ചെറുതായെങ്കിലും ജനകീയമായി നേടാൻ സാധിച്ചു എന്നത് സത്യം 
ഇപ്പോൾ പാമ്പാടിയിലെ യുവജനങ്ങളായ കായിക പ്രേമികൾ സ്റ്റേഡിയത്തിൽ ഒരു ബോർഡ് സ്ഥാപിച്ചു ഒരു കൂട്ടം യുവാക്കളാണ് ഇതിനു പിന്നിൽ 
ഫേബിൾ ഫ്രാൻസീസ് , അഭിലാഷ് , ബിജോയി , വിനോദ് ,ഫേബിൻ , ജേയമോൻ, മാനുവേൽ , മർക്കോസ് , സന്തോഷ് , റീനോ , മാത്യൂസ് , അക്ഷയ് , മാത്യുക്കുട്ടി , ഡാനി , ബോണി , കിരൺ , ക്രിസ് തുടങ്ങി നിരവധി കായിക പ്രേമികൾ  ചേർന്നാണ്  ബോർഡ് സ്ഥാപിച്ചത്  
ഇനി വോട്ട് ചെയ്യണമെങ്കിൽ എന്തൊക്കെ കാര്യം നടത്തിത്തരണമെന്ന് ബോർഡിൽ ഉണ്ട് 




കായിക വിനോദങ്ങൾക്ക്  മാത്രമായി ഗ്രൗണ്ട് മാറ്റി വയ്ക്കണം , ഗ്രൗണ്ടിന് ചുറ്റും നടപ്പാത വേണം , ഇരിപ്പിടങ്ങൾ തുടങ്ങി ന്യായമായ കാര്യങ്ങൾ മാത്രമാണ് ഇവർ ആവശ്യപ്പെടുന്നത് 
നിലവിൽ നാട്ടിലെ മുഴുവൻ ഡ്രൈവിംഗ് സ്കൂളുകാരും വാഹനങ്ങൾ കയറ്റി ഗ്രൗണ്ട് കണ്ടം പോലെ ആക്കി ഇട്ടിരിക്കുന്ന സ്ഥിതിവിശേഷമാണ് ഉള്ളത് മത്സര രംഗത്ത് ഉള്ള സ്ഥാനാർത്ഥികൾ ഇവരുടെ കാര്യത്തിൽ ഒരു നല്ല സമീപനം എടുക്കുമെന്ന ശുഭപ്രതീക്ഷയിലാണ് പാമ്പാടിയിലെ കായിക പ്രേമികൾ
أحدث أقدم