പോലീസ് നിയമ ഭേദഗതി മുഖ്യമന്ത്രിക്കു വേണ്ടി മാത്രം : പി.സി. തോമസ്.





പോലീസ് നിയമ ഭേദഗതി മുഖ്യമന്ത്രിക്കു വേണ്ടി മാത്രം : പി.സി. തോമസ്.

കോട്ടയം: സിപിഎമ്മിന്റെ നയത്തിന് പോലും എതിരായ രീതിയിൽ  ജനാധിപത്യത്തെ ഭൽസിക്കുന്ന
നിയമം  കൊണ്ടുവന്ന പിണറായി വിജയൻ അദ്ദേഹത്തിൻ്റെ സ്വകാര്യ താൽപര്യത്തിനു
വേണ്ടി മാത്രമാണ് പോലീസ് നിയമത്തിൽ ഭേദഗതി കൊണ്ടുവന്നതെന്ന് കേരള കോൺഗ്രസ് ചെയർമാൻ പി .സി തോമസ്.

താൻ കൊണ്ടുവന്ന  ജനാധിപത്യ വിരുദ്ധ നിയമത്തെ സാധൂകരിച്ചു കൊണ്ട്
ഇന്നലെയും മുഖ്യമന്ത്രി പത്രക്കാരോട് പ്രസ്താവന നടത്തുകയുണ്ടായി. കൂടാതെ
ഇടതു മുന്നണി കൺവീനർ വിജയരാഘവനും അപ്രകാരം തന്നെ ചെയ്തു.
സിപിഎമ്മിന്റെ  ദേശീയ നേതൃത്തിനു പോലും ഈ വലിയ കൊള്ള മനസ്സിലാക്കി
കഴിഞ്ഞപ്പോൾ മാറ്റം വരുത്തുവാൻ പറയേണ്ടതായി വന്നു. പിണറായിയുടെ ആരാധകരായ പലരും ഇപ്പോൾ ഏറെ ബുദ്ധിമുട്ടിൽ ആയിരിക്കുകയാണ് എന്ന് പി സി തോമസ്പറഞ്ഞു.

ജനങ്ങളോട് മാപ്പ് പറയാൻ തയ്യാറായാൽ പോലും നിയമം ആയത് നിയമം തന്നെയാണ്. ആ
നിയമം പ്രസ്താവനവഴി മാറ്റാവുന്നതും അല്ല. അതുകൊണ്ട് നിയമപ്രകാരം
ഉണ്ടാകുന്ന ഏതൊരു കാര്യത്തിനും നടപടി സ്വീകരിക്കേണ്ടതായാണ് സാമാന്യ ബോധം നശിച്ച  സിപിഎമ്മും, പിണറായിയും ,സർക്കാരും..... തോമസ് പറഞ്ഞു.
أحدث أقدم