എങ്ങുമെത്താതെ കോടിമത പാലം, എന്നവസാനിക്കും തിരുവഞ്ചൂരെ ഈ പേക്കൂത്തുകൾ? : യുവമോർച്ച ജില്ലാ പ്രസിഡന്റ് സോബിൻലാൽ



എങ്ങുമെത്താതെ കോടിമത പാലം, എന്നവസാനിക്കും തിരുവഞ്ചൂരെ ഈ പേക്കൂത്തുകൾ? : യുവമോർച്ച ജില്ലാ പ്രസിഡന്റ് സോബിൻലാൽ 

കോട്ടയം : നിര്‍മാണം ആരംഭിച്ചു നാലരവര്‍ഷം പിന്നിടുമ്പോഴും മറുകരയെത്താതെ കോടിമത പാലം മുള്ളൻ നിൽക്കുന്ന നായയെ പോലെ കാലും പൊക്കി നിൽക്കുകയാണ്. നിര്‍മാണം അന്തിമഘട്ടത്തിലാണെന്നു തിരുവഞ്ചൂർ ഒരു വര്‍ഷം മുമ്പ്‌ നിയമസഭയില്‍ പറഞ്ഞ പാലമാണു കോട്ടയത്തിനാകെ നാണക്കേടായി നിലകൊള്ളുന്നത്‌. മൂന്നാം സ്‌പാന്‍ നിര്‍മിക്കേണ്ട സ്‌ഥലത്തെ രണ്ടു കുടുംബങ്ങളുടെ പുനരധിവാസം അനന്തമായി നീളുകയാണ്. ഈ രണ്ടു കുടുംബങ്ങളെ ഇതുവരെയും വികസനത്തെ പറ്റി ബോധവാന്മാരാക്കാൻ പറ്റിയില്ല എന്ന വിചിത്ര മറുപടിയാണ് ജനവഞ്ചകൻ തിരുവഞ്ചൂർ പറയുന്നത്. സ്ഥലമേറ്റെടുപ്പ് സാധ്യമാകാതെ വന്നതോടെ കരാറുകാരൻ കരാർ ഉപേക്ഷിച്ചിരുന്നു. പന്ത്രണ്ടു മീറ്റര്‍ വീതിയും ഇരുവശങ്ങളിലും ഒന്നരമീറ്റര്‍ നടപ്പാതയും നിര്‍മിക്കാനായിരുന്നു കരാര്‍ . നിര്‍മാണം ആരംഭിക്കുന്നതിനു മുന്‍പു കരാറുകാര്‍ക്കു പാലം നിര്‍മിക്കുന്ന സ്‌ഥലത്തെ പുറമ്പോക്കു താമസക്കാരെ പുനരധിവസിപ്പിച്ചു ഭൂമി കൈമാറണമെന്നാണു ചട്ടമെങ്കിലും കോടിമതയില്‍ അതു നടന്നില്ല.

ഇതെല്ലാം ജനങ്ങൾക്കറിയാം, വികസനത്തിൽ രാഷ്ട്രീയ നിറം കലർത്തുന്നത് ഒരു നാടിനോടു ചെയ്യുന്ന ദ്രോഹമാണ്. വികസനത്തിന്റെ പേരിൽ വോട്ടു തേടി വൻ ഭൂരിപക്ഷത്തോടെ രണ്ടാം തവണയും തിരുവഞ്ചൂർ എംഎൽഎ ആയെങ്കിലും, ആരംഭിച്ച പദ്ധതികളെല്ലാം പാതി വഴിയിൽ നിലച്ച അവസ്ഥയിലാണ്. തിരുവഞ്ചൂരിന്റെ കഴിവില്ലായ്മ കൊണ്ട് മാത്രമാണ് കോട്ടയത്തെ വിവിധ വികസന പദ്ധതികൾ മുടങ്ങിയതു.
أحدث أقدم