ശി​വ​ശ​ങ്ക​റി​നെ ചോ​ദ്യം ചെ​യ്യാ​ന്‍ ക​സ്റ്റം​സി​ന് കോ​ട​തി അ​നു​മ​തി.




തി​രു​വ​ന​ന്ത​പു​രം:  മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ന്‍​പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​റി​നെ ചോ​ദ്യം ചെ​യ്യാ​ന്‍ ക​സ്റ്റം​സി​ന് കോ​ട​തി അ​നു​മ​തി നൽകി. എ​റ​ണാ​കു​ളം പ്രി​ന്‍​സി​പ്പ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി​യു​ടേ​യാ​ണ് ഉ​ത്ത​ര​വ്.
കാ​ക്ക​നാ​ട് ജി​ല്ലാ ജ​യി​ലി​ല്‍ ശി​വ​ശ​ങ്ക​റി​നെ ചോ​ദ്യം ചെ​യ്യാ​നാ​ണ് ക​സ്റ്റം​സി​ന് അ​നു​മ​തി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ പ​ത്ത് മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ​യാ​ണ് ചോ​ദ്യം ചെ​യ്യാ​ൻ അ​നു​മ​തിയുള്ളത്.

ശി​വ​ശ​ങ്ക​റി​നെ ജ​യി​ലി​ല്‍ ചോ​ദ്യം ചെ​യ്യ​ണ​മെ​ന്നാ​യി​രു​ന്നു ക​സ്റ്റം​സ് കോ​ട​തി​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​ത്. ചി​ല ഉ​പാ​ധി​ക​ളും കോ​ട​തി മു​ന്നോ​ട്ട് വ​ച്ചി​ട്ടു​ണ്ട്. വ​ക്കീ​ലി​നെ സാ​ന്നി​ധ്യ​ത്തി​ല്‍ മാ​ത്ര​മേ ശി​വ​ശ​ങ്ക​റി​നെ ചോ​ദ്യം ചെ​യ്യാ​ന്‍ പാ​ടു​ള്ളൂ. മാ​ത്ര​മ​ല്ല ഓ​രോ ര​ണ്ട് മ​ണി​ക്കൂ​ര്‍ കൂ​ടു​മ്പോ​ഴും 30 മി​നി​റ്റ് ഇ​ട​വേ​ള ന​ല്‍​ക​ണ​മെ​ന്നും കോ​ട​തി നി​ര്‍​ദേ​ശി​ച്ചു.


أحدث أقدم