അറബിക്കടലില്‍ ന്യൂനമര്‍ദ സാധ്യത - ജാഗ്രത പാലിക്കണം


നവംബര്‍ 19 നോടുകൂടി അറബിക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ തീരദേശത്തുള്ളവരും മത്സ്യതൊഴിലാളികളും ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 

കേരള തീരത്തുനിന്ന് ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ മത്സ്യബന്ധനത്തിനായി കടലില്‍ പോകരുത്. നിലവില്‍ ആഴക്കടലില്‍ മല്‍സ്യ ബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ അടുത്തുള്ള സുരക്ഷിത തീരങ്ങളില്‍ എത്തണം. ന്യൂനമര്‍ദം രൂപം കൊള്ളുന്ന സാഹചര്യത്തില്‍ കേരള തീരത്ത് കടലാക്രമണം ശക്തമാകാനും ശക്തമായ കാറ്റിനുമുള്ള സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.


أحدث أقدم