കോട്ടയം : യൂത്ത് കോണ്‍ഗ്രസിൻ്റെ പ്രതിഷേധം പൊലീസിനെ മറികടന്ന് ക്ലിഫ്ഹൗസ് ഗേറ്റിനു സമീപത്തെത്തിയതിനെ തുടർന്ന് പരാജയ ഭീതിയിലായ പിണറായി വിജയൻ സെക്രട്ടേറിയേറ്റിനു പിന്നാലെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന്റെ സുരക്ഷയും വര്‍ധിപ്പിക്കുന്നു. പുറത്തു നിന്നുള്ളവര്‍ക്ക് ക്ലിഫ് ഹൗസ് കാണാന്‍ കഴിയാത്തവിധം ചുറ്റുമതിലിന്‍റെ ഉയരം കൂട്ടി മുള്ള് വേലി സ്ഥാപിക്കണമെന്നാണ് മുഖ്യമന്ത്രി ഭരിക്കുന്ന പൊലീസ് വകുപ്പിൻ്റെ ശുപാർശ.
ക്ലിഫ് ഹൗസിനു അകത്തും പുറത്തുമുള്ള സേനാംഗങ്ങളുടെ എണ്ണം ഇരട്ടിയായി കൂട്ടിയിട്ടുണ്ട്. ദേവസ്വം ബോര്‍ഡ് ജംക്‌ഷനില്‍നിന്നു ക്ലിഫ് ഹൗസ് റോഡിലേക്ക് യാത്രക്കാരെ കര്‍ശന പരിശോധനയ്ക്ക് ശേഷമാണ് ഇപ്പോൾ കടത്തിവിടുന്നത്.
സ്റ്റാലിനെപ്പോലെയൊരു ഏകാധിതിയാകാൻ വേണ്ടി പിണറായി വിജയൻ നടത്തുന്ന പ്രവർത്തിക്കളൊക്കെ കേരളജനത അവഞ്ജയോടെ തിരസ്കരിക്കുകയാണ്. പോലിസ് നിയമ ഭേദഗതി പിൻവലിക്കേണ്ടി വന്നത് ഏറ്റവുമൊടുവിലത്തെ ഉദാഹരണമാണെന്നും, ക്ലീഫ് ചുറ്റുമതിലിൻ്റെ ഉയരം കൂട്ടി കറൻ്റ് മുള്ളുവേലികൾ സ്ഥാപിക്കുകയും ചെയ്യുന്ന പിണറായി സർക്കാർ ഇനി ജനരോഷത്തിൽ നിന്നും രക്ഷപ്പെടാനായി ക്ലിഫ്ഹൗസിന് ചുറ്റും പൊന്നാപുരം കോട്ടയിലെപ്പോലെ മുതലക്കിടങ്ങുകൾ കൂടി സ്ഥാപിക്കുമെന്നും, പ്രതിഷേധക്കാർക്ക് നേരെ വെടിയുതിർക്കുമെന്നും. ഈ തെരഞ്ഞെടുപ്പോടെ അഴിമതിയിൽ മുങ്ങിയ എൽഡിഎഫ് സർക്കാരിനെ ജനം പുറത്താക്കുമെന്നും കെപിസിസി സെക്രട്ടറി നാട്ടകം സുരേഷ് അഭിപ്രായപ്പെട്ടു.