ത​ദ്ദേ​ശ​ഭ​ര​ണ തെര​ഞ്ഞെ​ടു​പ്പ്: സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ർ​ക്ക് അ​വ​ധി


തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെര​ഞ്ഞെ​ടു​പ്പ് ദി​വ​സം വോ​ട്ട് ചെ​യ്യു​ന്നി​ന് സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ർ​ക്ക് അ​വ​ധി അ​നു​വ​ദി​ച്ച് സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വി​റ​ക്കി. വേ​ത​നം കു​റ​യ്ക്കാ​തെ അ​വ​ധി ന​ൽ​കാ​നാ​ണ് ഉ​ത്ത​ര​വ്. 


സ്വ​കാ​ര്യ വാ​ണി​ജ്യ-​വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും മ​റ്റ് സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും ജീ​വ​ന​ക്കാ​ർ​ക്കാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന ജി​ല്ല​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​വ​ധി അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. ഡി​സം​ബ​ർ എ​ട്ടി​നു തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലേ​യും ഡി​സം​ബ​ർ പ​ത്തി​ന് കോ​ട്ട​യം എ​റ​ണാ​കു​ളം, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളി​ലേ​യും ഡി​സം​ബ​ർ 14ന് ​മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലു​മാ​ണ് അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. 


സ്വ​ന്തം ജി​ല്ല​ക്ക് പു​റ​ത്ത് ജോ​ലി​യു​ള്ള​വ​ർ​ക്ക് വോ​ട്ടെ​ടു​പ്പ് ദി​വ​സം സ്വ​ന്തം ജി​ല്ല​യി​ലെ പോ​ളിം​ഗ് സ്റ്റേ​ഷ​നി​ൽ പോ​യി വോ​ട്ടു ചെ​യ്യാ​ൻ പ്ര​ത്യേ​ക അ​നു​മ​തി ന​ൽ​കാ​മെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. അ​വ​ധി ന​ൽ​കാ​ത്ത​ത് പി​ഴ ഈ​ടാ​ക്കാ​വു​ന്ന കു​റ്റ​മാ​ണ്

തിരഞ്ഞെടുപ്പ് ചിഹ്നം ശുപാർശ ചെയ്യുന്നതിന് കത്ത് നൽകണം
 
സ്ഥാനാർത്ഥികൾക്ക് തിരഞ്ഞെടുപ്പ് ചിഹ്നം ശുപാർശ ചെയ്യുന്നതിന് ചുമതലപ്പെടുത്തിയിട്ടുള്ള ജില്ലാ പാർട്ടി ഭാരവാഹികളുടെ ഒപ്പ് സാക്ഷ്യപ്പെടുത്തി അതാത് രാഷ്ട്രീയ പാർട്ടികളുടെ സംസ്ഥാന ഭാരവാഹികൾ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് നൽകേണ്ടതാണെന്നും സ്ഥാനാർത്ഥികൾക്ക് ചിഹ്നം ശുപാർശ ചെയ്യുന്നതിന് അധികാരപ്പെടുത്തിയിട്ടുള്ള പാർട്ടി ഭാരവാഹികൾ കത്ത് സ്വന്തം കൈപ്പടയിൽ ഒപ്പുവച്ച് ബന്ധപ്പെട്ട വരണാധികാരിക്ക് നവംബർ 23ന് വൈകുന്നേരം മൂന്ന് മണിക്ക് മുമ്പ് സമർപ്പിക്കേണ്ടതാണെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്‌കരൻ   അറിയിച്ചു.
Previous Post Next Post