തൃശൂര്‍: പറപ്പൂക്കരയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തെച്ചൊല്ലി ബൂത്ത് കമ്മറ്റിയില്‍ കൂട്ടത്തല് . അടിപിടിയില്‍ മണ്ഡലം പ്രസിഡന്റിന് പരിക്കേറ്റു.
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനിടെയുണ്ടായ അഭിപ്രായ വ്യത്യാസമാണ് കയ്യാങ്കളിയിലേക്ക് നീങ്ങിയത്. ഏകപക്ഷീയമായി സ്ഥാനാര്‍ത്ഥികളെ നിര്‍ണയിച്ചെന്ന് ആരോപിച്ച് ഒരുവിഭാഗം പ്രവര്‍ത്തകര്‍ തര്‍ക്കം ആരംഭിക്കുകയായിരുന്നു.
മണ്ഡലം പ്രസിഡന്റിന്റെ നേതൃത്വത്തിലായിരുന്നു യോഗം. മുന്‍ മണ്ഡലം പ്രസിഡന്റിന്റെ നേതൃത്വത്തിലായിരുന്നു എതിര്‍ വിഭാഗം. ഇരുവിഭാഗവും ചേരിതിരഞ്ഞ് കയ്യാങ്കളിയിലേക്ക് നീങ്ങുകയായിരുന്നു.
അടിപിടിക്കിടെ ഓഫീസിന്റെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു.
അടിപിടിയില്‍ പങ്കാളികളായ ആറുപ്രവര്‍ത്തകരെ കോണ്‍ഗ്രസ് സസ്‌പെന്‍ഡ് ചെയ്തു. കെപിസിസി അധ്യക്ഷനാണ് നടപടി സ്വീകരിച്ചത്. മുന്‍ മണ്ഡലം പ്രസിഡന്റിനെയും അണികളെയുമാണ് പുറത്താക്കിയത്്. അച്ചടക്ക ലംഘനത്തിന് കടുത്ത നടപടി സ്വീകരിക്കുമെന്ന് ഡിസിസി നേതൃത്വം അറിയിച്ചു.