*റബർ വെട്ടാനെത്തി മകളുടെ പ്രായമുള്ള പെൺകുട്ടിയെയുമായി മുങ്ങിയ പാസ്റ്റർ പിടിയിൽ കൊവിഡ് നിയന്ത്രണങ്ങളെ തുടർന്നു പ്രാർത്ഥനയില്ലാതായതോടെ ഗതികെട്ട പാസ്റ്റർ മുങ്ങിയത് കോട്ടയം കറുകച്ചാലിൽ നിന്ന്



കറുകച്ചാൽ: മുണ്ടക്കയത്തു നിന്നും ഇരുപതുകാരിയായ യുവതിയ്‌ക്കൊപ്പം ഒളിച്ചോടിയ പാസ്റ്റ|റെ പൊലീസ് പിടികൂടി. കറുകച്ചാൽ ചാമംപതാൽ മാപ്പിളക്കുന്നേൽ ലൂക്കോസിനെ(58)യാണ് ഇരുപതുകാരിയ്‌ക്കൊപ്പം പൊൻകുന്നത്തു നിന്നും കറുകച്ചാൽ പൊലീസ് പിടികൂടിയത്. ജീവിക്കാൻ ഗതിയില്ലാതെ വന്നതോടെ പാസ്റ്റർ സ്വന്തം ബൈക്ക് 13000 രൂപയ്ക്കും, മൊബൈൽ ഫോണുകൾ 4000, 4500 രൂപയ്ക്കും വിൽക്കുകയായിരുന്നു.


കഴിഞ്ഞ ദിവസമായിരുന്നു കേസിനാസപ്ദമായ സംഭവം. ദിവസങ്ങൾക്കു മുൻപ് കറുകച്ചാൽ പോലീസ് സ്റ്റേഷൻ പരിധിയിൽ വാഴൂർ കാനത്തിനു സമീപത്തു നിന്നാണ് പാസ്റ്ററെ കാണാതായത്. വീട്ടിൽ ഒരു കത്ത് എഴുതി വച്ച ശേഷമാണ് പാസ്റ്റർ പെൺകുട്ടിയുമായി മുങ്ങിയത്. ഇതേ തുടർന്നു വീട്ടുകാർ കറുകച്ചാൽ പൊലീസിൽ പാസ്റ്ററെ കാണാനില്ലെന്നു പരാതി നൽകി.

തുടർന്നു പൊലീസ് നടത്തിയ പരിശോധനയിൽ മുണ്ടക്കയം സ്വദേശിയായ പെൺകുട്ടിയെയും കാണാനില്ലെന്നു കണ്ടെത്തി. തുടർന്നു, പൊലീസ് ഇരുവരുടെയും മൊബൈൽ ഫോൺ പരിശോധിച്ചതോടെ രണ്ടു ഫോണും ഒരേ ടവറിന്റെ പരിധിയിൽ ഉണ്ടെന്നു കണ്ടെത്തിയിരുന്നു. തുടർന്നു, പൊലീസ് പരിശോധിച്ചെങ്കിലും ഇവരുടെ ഫോണുകൾ പിന്നീട് സ്വിച്ച് ഓഫ് ആയിരുന്നു.

ഇതിനിടെ രണ്ടു പേരും തമിഴ്‌നാട്ടിലേയ്ക്കു കടന്നതായി കറുകച്ചാൽ സ്റ്റേഷൻ ഹൗസ് ഓഫിസർ കെ.എൽ സലിമോനു വിവരം ലഭിച്ചു. തുടർന്നു, ഇദ്ദേഹത്തിന്റെ നിർദേശാനുസരണം കറുകച്ചാൽ സ്‌റ്റേഷനിലെ എ.എസ്.ഐ ബൈജു, സിവിൽ പൊലീസ് ഓഫിസർമാരായ സന്ദീപ് , രതീഷ് എന്നിവർ ചേർന്നു  നടത്തിയ പരിശോധനയിലാണ് ഇരുവരെയും കണ്ടെത്തിയത്.

യുവതിയെ കാണാനില്ലന്ന പരാതിയിൽ മുണ്ടക്കയം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നതിനാൽ യുവതിയെ മുണ്ടക്കയം പൊലീസ് കസ്റ്റഡിയിൽ വിട്ടു. പാസ്റ്ററെ കറുകച്ചാൽ പൊലീസ് അറസ്റ്റ് ചെയ്തു.

ടാപ്പിംഗ് തൊഴിലാളി കൂടി ആയിരുന്ന പാസ്റ്റർ കൂടുതൽ സമയവും ചിലവഴിച്ചിരുന്നത് ഫോൺ ഉപയോഗത്തിലൂടെ ആയിരുന്നു.ടാപ്പിംഗ് സമയത്തും ഇയർ ഫോൺ ചെവിയിൽ വെച്ച് യുവതിയുമായി സംസാരത്തിലായിരുന്നു.ആരെങ്കിലും അരികിൽ എത്തിയാൽ ഫോണിലൂടെ പ്രാർത്ഥന കേൾക്കുകയാണെന്ന് ആണ് പാസ്റ്റർ പറഞ്ഞിരുന്നത്.സോഷ്യൽ മീഡിയയിൽ സജീവമായ പാസ്റ്റർ ഇതിലൂടെയാണ് യുവതിയെ പരിചയപ്പെടുന്നത്.പിന്നീട് ഇരുവരും നമ്പർ കൈമാറുകയും ഫോൺ വിളിയിലൂടെ യുവതിയുമായുള്ള പാസ്റ്ററുടെ ബന്ധം വളരുകയുമായിരുന്നു.

ഇതിനിടെ കഴിഞ്ഞ ദിവസം പാസ്റ്റർ യുവതിയ്ക്കു ഒരു വിവാഹ ആലോചന കൊണ്ടു വന്നു. ഈ വിവാഹാലോചനയുവതി നിരസിക്കുകയായിരുന്നു. ഇതേ തുടർന്നാണ് യുവതിയെ പാസ്റ്ററെ മാത്രമേ വിവാഹം കഴിക്കൂ എന്നു വാശിപിടിക്കുകയും ഒളിച്ചോടുകയും ചെയ്തത്.
أحدث أقدم