സോളാർ കേസിൽ ഇനിയും സത്യങ്ങൾ പുറത്തു വരാനുണ്ടെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി


തിരുവനന്തപുരം: സോളാർ കേസിൽ ഇനിയും സത്യങ്ങൾ പുറത്തു വരാനുണ്ടെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. എല്ലാ  സത്യങ്ങളും പുറത്തുവരുമ്പോള്‍ പൂര്‍ണമായും കുറ്റക്കാരനല്ലെന്ന് തെളിയുമെന്നും മാധ്യമങ്ങളോട് ഉമ്മന്‍ ചാണ്ടി പറഞ്ഞു.

തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ പേടിക്കേണ്ടതില്ലെന്നായിരുന്നു തുടക്കം മുതല്‍ തന്റെ നിലപാട്. ആരേയും കുറ്റപ്പെടുത്താനോ വിഷമപ്പെടുത്താനോ ആഗ്രഹിക്കുന്നില്ലെന്നതിനാല്‍ കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

സോളാറിലെ പുതിയ വെളിപ്പെടുത്തലുകളില്‍ കോണ്‍ഗ്രസ് നേതാക്കളുടെ നിലപാടില്‍ അഭിപ്രായ വ്യത്യാസങ്ങളില്ല. സര്‍ക്കാര്‍ പൈസ പോയതല്ലാതെ അന്വേഷണം കൊണ്ട് വേറെ ഗുണം ഉണ്ടാകില്ലെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.



أحدث أقدم