പത്രവിതരണക്കാര്‍ക്കിടയിലേക്ക് കണ്ടെയ്‌നര്‍ ലോറി പാഞ്ഞുകയറി ഒരാള്‍ മരിച്ചു.


കൊല്ലം: കരുനാഗപ്പള്ളിയില്‍ പത്രവിതരണക്കാര്‍ക്കിടയിലേക്ക് കണ്ടെയ്‌നര്‍ ലോറി പാഞ്ഞുകയറി ഒരാള്‍ മരിച്ചു. തൊടിയൂര്‍ സ്വദേശി യൂസഫ് (60) ആണ് മരിച്ചത്. അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു.


പുലര്‍ച്ചെ അഞ്ചു മണിയോടെയായിരുന്നു അപകടം. എറണാകുളത്തുനിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ലോറി നിയന്ത്രണം വിട്ട് മീഡിയനില്‍ ഇടിച്ച് എതിര്‍ദശിയില്‍ പത്രവിതരണക്കാര്‍ നിന്നിരുന്ന കടത്തിണ്ണയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. പത്രം വിതരണത്തിനായി തരംതിരിക്കുന്ന ജോലിയിലായിരുന്നു ഇവര്‍. ആളുകള്‍ ഓടിമാറാന്‍ ശ്രമിച്ചുവെങ്കിലും യൂസഫ് ലോറിയുടെ അടിയില്‍ പെടുകയായിരുന്നു. പോലീസും .ഫയര്‍ഫോഴ്‌സുമെത്തിയാണ് യൂസഫിനെ പുറത്തെടുത്തത്. അപകട സമയത്ത് ഇരുപത്തിയഞ്ചില്‍ കൂടുതല്‍ പത്രവിതരണക്കാര്‍ സ്ഥലത്തുണ്ടായിരുന്നു.

അപകടത്തെ തുടര്‍ന്ന് രണ്ടു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് കരുതുന്നു. ഡ്രൈവര്‍ക്കും അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്.. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യൂസഫിന്റെ മൃതദേഹം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

أحدث أقدم