മലപ്പറം പോത്തുകല്ലിൽ യുവതിയും കുട്ടികളും മരിച്ചതിനു പിന്നാലെ ഭർത്താവിനെയും മരിച്ച നിലയിൽ കണ്ടെത്തി




മലപ്പുറം: പോത്തുകൽ ഞെട്ടികുളത്ത് യുവതിയും മൂന്നു കുട്ടികളും മരിച്ചതിനു പിന്നാലെ അവരുടെ  ഭർത്താവിനെയും   മരിച്ച നിലയിൽ കണ്ടെത്തി. ഞെട്ടിക്കുളം മുതുപുരേടത്ത് ബിനേഷ് ശ്രീധരൻ (36 ) ആണ് മരിച്ചത്. ബിനേഷ് ശ്രീധരൻ്റെ   ഭാര്യ രഹ്ന(35),  മക്കളായ ആദിത്യൻ (12), അനന്തു (11) അർജുൻ ( 8 ) എന്നിവരേയും ഞായറാഴ്ച്ച വീട്ടിനുള്ളിൽ  തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. സംഭവത്തിൽ    ബിനേഷിൻ്റെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട്  രഹനയുടെ കുടുംബം രംഗത്തെത്തിയിരുന്നു. അതിനിടെയാണ് ബിനേഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

 കഴിഞ്ഞ രാത്രി സഹോദരൻ്റെ വീട്ടിലാണ് ബിനേഷ് ഉറങ്ങിയിരുന്നത്.പുലർച്ചെ വീട്ടിൽ കാണാത്തതിനെ തുടർന്ന്  പോലീസിൽ വിവരമറിയിക്കുകയും പോലീസും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തിയപ്പോൾ പുഴക്കടവിലെ റബർ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയുമായിരുന്നു. മൃതദേഹം നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.  
ബിനേഷ് കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയിൽ ടാപ്പിംഗ് തൊഴിലാളിയാണ്. തുടി മുട്ടിയിലെ വീട്ടിൽ നിന്ന് 6 മാസം മുമ്പാണ് ഇവർ ഞെട്ടികുളത്തെ വാടക വീട്ടിലേക്ക് താമസം മാറ്റിയത്.   കുടുംബ വഴക്കാണ് ദാരുണാന്ത്യത്തിന്  ഇടയാക്കിയതെന്നാണ് സൂചന


Previous Post Next Post