കഴിഞ്ഞ രാത്രി സഹോദരൻ്റെ വീട്ടിലാണ് ബിനേഷ് ഉറങ്ങിയിരുന്നത്.പുലർച്ചെ വീട്ടിൽ കാണാത്തതിനെ തുടർന്ന് പോലീസിൽ വിവരമറിയിക്കുകയും പോലീസും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തിയപ്പോൾ പുഴക്കടവിലെ റബർ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയുമായിരുന്നു. മൃതദേഹം നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
ബിനേഷ് കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയിൽ ടാപ്പിംഗ് തൊഴിലാളിയാണ്. തുടി മുട്ടിയിലെ വീട്ടിൽ നിന്ന് 6 മാസം മുമ്പാണ് ഇവർ ഞെട്ടികുളത്തെ വാടക വീട്ടിലേക്ക് താമസം മാറ്റിയത്. കുടുംബ വഴക്കാണ് ദാരുണാന്ത്യത്തിന് ഇടയാക്കിയതെന്നാണ് സൂചന