ദുബായ്: ഐപിഎല്ലിലെ ഏറ്റവും മികച്ച യുവതാരമായി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ഓപ്പണറും മലയാളിയുമായ ദേവ്ദത്ത് പടിക്കല്‍. ആദ്യ ഐപിഎല്ലിനിറങ്ങിയ ദേവ്ദത്ത് പടിക്കല്‍ 15 ഇന്നിംഗ്സുകളില്‍ന നിന്ന് അഞ്ച് അര്‍ധസെഞ്ചുറികള്‍ ഉള്‍പ്പെടെ 473 റണ്‍സാണ് നേടിയത്. 79* ആണ് സീസണിലെ ഏറ്റവും ഉയര്‍ന്ന സ്കോര്‍.
ഐപിഎല്‍ ചരിത്രത്തില്‍ അരങ്ങേറ്റ സീസണില്‍ 400ലധികം റണ്‍സ് അടിച്ചുകൂട്ടുന്ന രണ്ടാമത്തെ താരം എന്ന നേട്ടവും പടിക്കല്‍ നേരത്തെ സ്വന്തമാക്കിയിരുന്നു.ഐപിഎല്‍ പതിമൂന്നാം സീസണില്‍ ആര്‍സിബിയുടെ നെടുംതൂണുകളില്‍ ഒരാളായിരുന്നു 20 വയസ് മാത്രമുള്ള ദേവ്ദത്ത് പടിക്കല്‍. ആഭ്യന്തര ക്രിക്കറ്റില്‍ കര്‍ണാടക്കായി പുറത്തെടുത്ത മികച്ച പ്രകടനത്തിലൂടെയാണ് ദേവ്ദത്ത് ശ്രദ്ധിക്കപ്പെടുന്നത്.