പാലക്കാട്: തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനുള്ള അനുവാദം ബന്ധപ്പെട്ട പോലീസ് സ്‌റ്റേഷനുകളില്‍ നിന്നും വാങ്ങണം. ജില്ലാ പഞ്ചായത്തിലെ ഡിവിഷനുകളിലേക്ക് മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ ആ പ്രദേശവുമായി ബന്ധപ്പെട്ട ഡി.വൈ.എസ്.പി ഓഫീസില്‍ നിന്നുമാണ് പെര്‍മിഷന്‍ എടുക്കേണ്ടത്. രാവിലെ ആറ് മുതല്‍ രാത്രി 10 മണി വരേയാണ് ഉച്ചഭാഷിണി ഉപയോഗിക്കാന്‍ അനുവാദമുള്ളത്. രാത്രി 10 മണി മുതല്‍ രാവിലെ ആറ് മണി വരെയുള്ള സമയത്ത് ഉച്ചഭാഷിണി ഉപയോഗിക്കാന്‍ പാടില്ല.
തദ്ദേശ തിരഞ്ഞെടുപ്പ്: ഉച്ചഭാഷിണി പെര്‍മിഷന്‍ ബന്ധപ്പെട്ട പോലീസ് സ്‌റ്റേഷനുകളില്‍ നിന്നെടുക്കണം
Jowan Madhumala
0