കാരക്കൽ: പുതുച്ചേരിയിലെ കാരക്കലിൽ നിന്ന് മത്സ്യ ബന്ധനത്തിനു പോയ ഒൻപതു ബോട്ടുകൾ കാണാതായി. ചൊവ്വാഴ്ച പുറപ്പെട്ട ബോട്ടുകളാണ് കാണാതായത്.
ഒരു ബോട്ടിൽ ആറു മുതൽ 12 വരെ ആളുകളുണ്ടെന്നാണ് ഫിഷറീസ് വകുപ്പ് നൽകുന്ന വിവരം. കോസ്റ്റ്ഗാർഡിനെ വിവരമറിയിച്ചുവെന്നും ഇതിനോടകം തെരച്ചിൽ ആരംഭിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
23 ബോട്ടുകളാണ് കാരക്കലിൽ നിന്ന് മത്സ്യബന്ധനത്തിനായി പോയത്. കാണാതായവരെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങൾ ചൊവ്വാഴ്ച വൈകിയും നടന്നിരുന്നുവെന്നും ഫിഷറീസ് അധികൃതർ വ്യക്തമാക്കി.