മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു പോ​യ ഒ​ൻ​പ​ത് ബോ​ട്ടു​ക​ൾ കാ​ണാ​താ​യി


കാ​ര​ക്ക​ൽ: പു​തു​ച്ചേ​രി​യി​ലെ കാ​ര​ക്ക​ലി​ൽ നി​ന്ന് മ​ത്സ്യ ബ​ന്ധ​ന​ത്തി​നു പോ​യ ഒ​ൻ​പ​തു ബോ​ട്ടു​ക​ൾ കാ​ണാ​താ​യി. ചൊ​വ്വാ​ഴ്ച പു​റ​പ്പെ​ട്ട ബോ​ട്ടു​ക​ളാ​ണ് കാ​ണാ​താ​യ​ത്.



ഒ​രു ബോ​ട്ടി​ൽ ആ​റു മു​ത​ൽ 12 വ​രെ ആ​ളു​ക​ളു​ണ്ടെ​ന്നാ​ണ് ഫി​ഷ​റീ​സ് വ​കു​പ്പ് ന​ൽ​കു​ന്ന വി​വ​രം. കോ​സ്റ്റ്ഗാ​ർ​ഡി​നെ വി​വ​ര​മ​റി​യി​ച്ചു​വെ​ന്നും ഇ​തി​നോ​ട​കം തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.


23 ബോ​ട്ടു​ക​ളാ​ണ് കാ​ര​ക്ക​ലി​ൽ നി​ന്ന് മ​ത്സ്യ​ബ​ന്ധ​ന​ത്തി​നാ​യി പോ​യ​ത്. കാ​ണാ​താ​യ​വ​രെ തി​രി​ച്ചെ​ത്തി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ചൊ​വ്വാ​ഴ്ച വൈ​കി​യും ന​ട​ന്നി​രു​ന്നു​വെ​ന്നും ഫി​ഷ​റീ​സ് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

أحدث أقدم