സംസ്ഥാനത്തെ സ്കൂളുകള്‍ തുറക്കുന്നത് ഇനിയും വൈകും. തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പറഞ്ഞു. ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി ക്ലാസുകളെങ്കിലും പരീക്ഷണാടിസ്ഥാനത്തില്‍ ഈ അധ്യയന വര്‍ഷം തുറക്കാനാവുമോ എന്നതാണ് പരിഗണനയിലുള്ളത്.