മഹാരാഷ്ട്രയിൽ വാഹനാപകടം: അഞ്ച് മലയാളികൾ മരിച്ചു



മഹാരാഷ്ട്രയിലെ സത്താറയിൽ ഉണ്ടായ വാഹനാപകടത്തിൽ അഞ്ച് മലയാളികൾ മരിച്ചു. എട്ടു പേർക്ക് പരുക്കേറ്റു. 

നവി മുംബൈയിൽ നിന്ന് ഗോവയ്ക്ക് പോകുന്നവഴി ഇവർ സഞ്ചരിച്ചിരുന്ന ട്രാവലർ പാലത്തിൽനിന്ന് നദിയിലേക്കു മറിയുകയായിരുന്നു. പുണെ–ബെംഗളൂരു ഹൈവേയിലെ സത്താറയിൽ ശനിയാഴ്ച പുലർച്ചെ നാലോടെയാണ് അപകടം. 

മധുസൂദനൻ നായർ, ഭാര്യ ഉമ മധുസൂദനൻ, മകൻ ആദിത്യ നായർ മധുസൂദനന്റെ കുടുംബ സുഹൃത്തായ സാജൻ നായർ, മകൻ ആരവ് നായർ(3) എന്നിവരാണ് മരിച്ചത്. ഡ്രൈവർ ഒഴികെ എല്ലാ യാത്രക്കാരും മുംബൈയിലെ സ്ഥിരതാമസക്കാരാണ്. കരാട് സർക്കാർ ആശുപത്രിയിലേക്ക് മൃതദേഹങ്ങൾ മാറ്റി.

أحدث أقدم