സിബിഎസ്ഇ സ്കൂളുകളിൽ പഠിക്കുന്ന മാതാപിതാക്കളുടെ പക്കൽനിന്ന് സ്കൂൾ മാനേജ്മെന്റ്കൾ പലവിധത്തിലുള്ള ഫീസുകൾ ഈടാക്കുന്നുണ്ടോ


ഫീസുകൾ മാത്രമല്ല അതിനോടൊപ്പം യൂണിഫോം,  ടെക്സ്റ്റ് ബുക്ക്, നോട്ട് ബുക്ക് ബെൽറ്റ്,  ബാഗ്, excursion, കാന്റീൻ, സ്പോർട്സ്, ആർട്സ് എന്നീ പല പേരുകളിൽ വൻതുകകൾ ഈടാക്കികൊണ്ട് മാതാപിതാക്കളെ ബുദ്ധിമുട്ടിക്കുന്ന* ഒരു സമീപനമാണ് ചില സ്കൂൾ മാനേജ്മെന്റകൾ  തുടർന്നുവരുന്നത്. 
 പല മാതാപിതാക്കൾക്കും ഇത് ഒരു ഭാരമായി തോന്നുന്നുണ്ടെങ്കിലും കുട്ടികളുടെ ഭാവിയെ കരുതി നിശബ്ദരായി മാറുകയാണ് പലരും. മാതാപിതാക്കളുടെ നിരവധി  പരാതികൾ  ലഭിച്ചത് മൂലം Central Board of Secondary Education , (CBSE ) 2016 ജൂൺ മൂന്നിന്,2/2016 നമ്പർ പ്രകാരം ഒരു സർക്കുലർ എല്ലാ സ്കൂളുകൾക്കും അയച്ചിട്ടുണ്ട്. എല്ലാ സിബിഎസ്ഇ സ്കൂളുകളുകൾക്കും, കേന്ദ്ര സർക്കാരിന്റെ അഫിലിയേഷൻ നിയമങ്ങൾ പ്രകാരമാണ് അഫിലിയേഷൻ ലഭിച്ചിട്ടുള്ളത്. ടി അഫിലിയേഷൻ നിയമങ്ങളിൽ സ്കൂളുകൾ ഒരു കച്ചവട സ്ഥാപനം ആകരുതെന്നും, അമിതമായ ഫീസ് വാങ്ങാതെ ആയിരിക്കണം നല്ല വിദ്യാഭ്യാസം കുട്ടികൾക്ക് കൊടുക്കേണ്ട എന്നും വ്യക്തമായി പറയുന്നുണ്ട്. 


 അഫിലിയേഷൻ നിയമങ്ങൾ Rule 7.2 പറയുന്നത് സ്കൂളുകളുടെ ചിലവുകൾ കഴിഞ്ഞു വരുന്ന  ബാക്കി തുക  സ്കൂളിന്റെ വികസന പ്രവർത്തനങ്ങൾക്ക് വേണ്ടി മാത്രമേ ഉപയോഗിക്കാവൂ എന്നാണ്. ടി തുക സ്കൂൾ മാനേജ്മെന്റിൽ അംഗമായിരിക്കുന്ന വ്യക്തികളുടെ പേരിൽ മാറ്റാവുന്നതല്ലയെന്ന്   നിഷ്കർഷിച്ചിട്ടുണ്ട്. എങ്ങനെയാണ് സിബിഎസ്ഇ സ്കൂളുകൾ തുക ചിലവഴിക്കുന്നത് എന്ന് കാണിച്ചുകൊണ്ടുള്ള ഒരു സ്റ്റേറ്റ് മെന്റ് എല്ലാ വർഷവും സിബിഎസ്ഇ ക്ക് സ്കൂളുകൾ അയച്ചു കൊടുക്കേണ്ടതുണ്ട്.


സിബിഎസ്ഇ അഫിലിയേഷൻ
Rule7.3  പറയുന്നത് അഡ്മിഷന് വേണ്ടി യാതൊരുവിധ ക്യാപിറ്റേഷൻ ഫീസും  സ്കൂൾ മാനേജ്മെന്റ് വാങ്ങുവാൻ പാടില്ല എന്നുള്ളതാണ്.
 അഡ്മിഷന് വേണ്ടി കുട്ടികളെ സ്ക്രീനിങ് ടെസ്റ്റിന് വിധേയമാക്കിയാൽ സ്കൂൾ മാനേജ്മെന്റ്  ഇരുപത്തയ്യായിരം രൂപ ഫൈൻ അടക്കണമെന്ന് നിയമം അനുശാസിക്കുന്നു.

Rule 11.3 പറയുന്നത് സ്കൂളുകളിൽ ഫീസ്  പുതുക്കി നിശ്ചയിക്കുന്നതിനുമുമ്പ് മാതാപിതാക്കളുടെ പ്രതിനിധിയുമായി  കൂടിയാലോചിക്കണം എന്നുള്ളതാണ്.

 ഒരു അധ്യയനവർഷം തുടങ്ങുമ്പോൾ മാത്രമേ ഫീസ് പുതുക്കി നിശ്ചയിക്കാൻ പാടുള്ളൂ.

Rule19 1(2) പ്രകാരം സ്കൂൾ ഏതെങ്കിലും തരത്തിലുള്ള കച്ചവടം നടത്തുകയോ അത് പ്രകാരമുള്ള നടപടികളിൽ  ഏർപ്പെടുകയോ ചെയ്യുവാൻ പാടില്ല എന്ന് നിഷ്കർഷിക്കുന്നു.
 ആയതുകൊണ്ട് അദ്ധ്യയനം അല്ലാതെ സ്കൂളുകളിൽ യാതൊരുവിധത്തിലുമുള്ള കച്ചവടവും നടക്കാൻ പാടുള്ളതല്ല.

മേൽ കാണിച്ചിരിക്കുന്ന നിയമങ്ങളുടെ ലംഘനം സിബിഎസ്ഇ ബോർഡിന്റെ ശ്രദ്ധയിൽപ്പെട്ടാൽ സ്കൂളിന്റെ affiliation വരെ നഷ്ടമാകുന്നതിന് അത്  കാരണമാകും.
ഇപ്രകാരം ഏതെങ്കിലും തരത്തിലുള്ള നിയമലംഘനം ശ്രദ്ധയിൽപ്പെട്ടാൽ മാതാപിതാക്കൾ ഒരു മടിയും കൂടാതെ സിബിഎസ്ഇ യെ  അറിയിക്കേണ്ടതാണ്.
أحدث أقدم