അക്രമി സംഘം യുവാവിന്റെ കൈയും കാലും തല്ലിയൊടിച്ചു.
കൊല്ലം അഞ്ചലിലാണ് സംഭവം. മൈലോട്ട് കോണം സ്വദേശി നിസാറിനാണ് മർദനമേറ്റത്. പണിശാലയ്ക്കുള്ളിൽ ഉറങ്ങുകയായിരുന്ന നിസാറിനെ ഒരു സംഘമാളുകൾ വീടിന്റെ വാതിൽ തകർത്ത് ഉള്ളിൽ കയറിയതിന് ശേഷം ആക്രമിക്കുകയായിരുന്നു.
ആക്രമത്തിൽ നിസാറിന്റെ കൈയും കാലും ഒടിഞ്ഞു. പുനലൂർ ആശുപത്രിയിൽ ആദ്യം പ്രവേശിപ്പിച്ച നിസാറിനെ പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. അക്രമ കാരണമോ ആരാണ് മർദിച്ചതെന്നോ നിസാറിന് അറിയില്ല.