മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രന് എന്‍ഫോഴ്‌സ്‌മെന്റ് വീണ്ടും നോട്ടീസ് അയക്കും.




തിരുവനന്തപുരരം: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കളളപ്പണ ഇടപാട് അന്വേഷിക്കുന്ന എന്‍ഫോഴ്‌സ്‌മെന്റ് സംഘം മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രന് ഇന്ന് വീണ്ടും നോട്ടീസ് അയക്കും. 

ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കുക. നേരത്തെ രവീന്ദ്രനെ വിളിപ്പിച്ചിരുന്നെങ്കിലും കൊവിഡ് ബാധയെത്തുടര്‍ന്ന് ഹാജരാകാനായില്ല.

സ്വര്‍ണക്കള്ളക്കടത്തില്‍ ശിവശങ്കറിന് മാത്രമല്ല, മുഖ്യമന്ത്രിയുടെ ഓഫീസിലെ  ചിലര്‍ക്കുകൂടി അറിവുണ്ടായിരുന്നെന്ന് സ്വപ്ന സുരേഷ് മൊഴി നല്‍കിയതായി ഇഡി കോടതിയെ അറിയിച്ചിരുന്നു.


أحدث أقدم