തദ്ദേശ തെരഞ്ഞെടുപ്പ്: പ്രചരണ വാഹനങ്ങളുടെ എണ്ണം നിശ്ചയിച്ചു

മലപ്പുറം:   തദ്ദേശ തെരഞ്ഞെടുപ്പിന് പ്രചരണ വാഹനങ്ങളുടെ എണ്ണം നിശ്ചയിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിറക്കി. ഗ്രാമപഞ്ചായത്തിലെ ഒരു സ്ഥാനാര്‍ത്ഥിക്ക് ഒരു പ്രചരണ വാഹനം മാത്രമെ ഉപയോഗിക്കാന്‍ അനുമതിയുള്ളു. ബ്ലോക്ക് പഞ്ചായത്തില്‍ ഒരു സ്ഥാനാര്‍ത്ഥിക്ക് പരമാവധി മൂന്ന് വാഹനങ്ങളും ജില്ലാ പഞ്ചായത്തില്‍ നാലു വാഹനങ്ങളും ഉപയോഗിക്കാം.
മുനിസിപാലിറ്റികളില്‍ ഒരു സ്ഥാനാര്‍ത്ഥിക്ക് പരമാവധി രണ്ട് വാഹനങ്ങളും കോര്‍പറേഷനുകളില്‍ നാല് വാഹനങ്ങള്‍ വരെയും ഉപയോഗിക്കാം. പ്രചരണ വാഹനങ്ങളില്‍ ഉച്ചഭാഷിണിനി ഉപയോഗിക്കുന്നതിന് പൊലീസില്‍ നിന്നും മുന്‍കൂര്‍ അനുമതി വാങ്ങണം. ഉച്ചഭാഷിണി ഉപയോഗിക്കുന്നത് അനുവദനീയമായ  ശബ്ദപരിധിക്കുള്ളിലായിരിക്കണം. രാത്രി ഒന്‍പതിനും രാവിലെ ആറിനും ഇടയ്ക്ക് വാഹനങ്ങളില്‍ ഉച്ചഭാഷിണി ഉപയോഗിച്ചുള്ള പ്രചരണം പാടില്ല.
أحدث أقدم