രാഹുൽ ഗാന്ധി നല്കിയ ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്യാതെ പുഴുവരിച്ച നിലയിൽ

നിലമ്പൂര് : പ്രളയകാലത്ത് ദുരിതമനുഭവിച്ച നിലമ്പൂരുകാര്ക്ക് വയനാട് എം.പി. രാഹുല്ഗാന്ധി നല്കിയ ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്യാത്ത നിലയിൽ കെട്ടിക്കിടക്കുന്നു. ഇതുമൂലം ഭക്ഷ്യകിറ്റിലെ അരി ഉള്പ്പെടെയുള്ള സാധനങ്ങൾ പുഴുവരിച്ച നിലയിൽ  കോൺഗ്രസ് നിലമ്പൂർ മുനിസിപ്പല്കമ്മിറ്റിക്ക് നല്കിയ ഭക്ഷ്യധാന്യങ്ങളാണ് നിലമ്പൂർ പഴയ നഗരസഭാ ഓഫീസിന് മുമ്പിലെ വാടക കടമുറിയിൽ കെട്ടിക്കിടക്കുന്നത്. കടമുറി വാടകയ്ക്ക് എടുക്കാൻ വന്ന ആളുകൾ മുറിതുറന്ന് നോക്കിയപ്പോഴാണ് ഭക്ഷ്യവസ്തുക്കൾ കെട്ടിക്കിടക്കുന്നത് കണ്ടത്. സംഭവം അറിഞ്ഞെത്തിയ സിപിഎം പ്രവര്ത്തകർ കടമുറി പൂട്ടിയിട്ടു. ബുധനാഴ്ച വീണ്ടും തുറന്ന് പരിശോധിച്ചപ്പോഴാണ് ഭക്ഷ്യവസ്തുക്കൾ പുഴുവരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ പ്രളയത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ടം സംഭവിച്ച പ്രദേശമാണ് രാഹുൽ ഗാന്ധി എം.പിയുടെ മണ്ഡലം കൂടിയായ നിലമ്പൂർ ഉള്‌പ്പെട്ട വയനാട്പ്രദേശത്തേക്ക് രാഹുൽ ഗാന്ധി വലിയ തോതിലുള്ള സഹായം എത്തിച്ചിരുന്നു. ഇത്തരത്തിൽ എത്തിയ സാധനങ്ങളാണ് കോണ്ഗ്രസ് നേതൃത്വത്തിന്റെ അനാസ്ഥ മൂലം ഉപയോഗ്യശൂന്യമായത്. ഭക്ഷ്യധാന്യങ്ങള്, പുതപ്പ്, വസ്ത്രങ്ങള്, ഉപകരണങ്ങൾ എന്നിവയാണ് കടമുറിയിൽ വിതരണം ചെയ്യാതെ കിടക്കുന്നത്. പാവങ്ങള്ക്കുള്ള ഭക്ഷ്യക്കിറ്റുകൾ പൂഴ്ത്തിവെച്ച കോണ്ഗ്രസ് ജനങ്ങളോട് മാപ്പ് പറയണമെന്ന് സി.പി.എം ആവശ്യപ്പെട്ടു . ഉണ്ടായത് ഗുരുതര വീഴ്ചയാണെന്നും കിറ്റുകള് വിതരണം ചെയ്യാന് പ്രാദേശിക നേതൃത്വത്തെ ഏല്പ്പിച്ചിരുന്നുവെന്നും സംഭവം അന്വേഷിച്ച് വീഴ്ച്ച വരുത്തിയവര്ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ഡിസിസി പ്രസിഡന്റെ വി.വി പ്രകാശ് വ്യക്തമാക്കി
أحدث أقدم