ഐപിഎൽ: ഡൽഹിയെ വീഴ്ത്തി മുംബൈ അഞ്ചാം വട്ടവും കിരീടം സ്വന്തമാക്കി



ഐപിഎല്ലില്‍ വീണ്ടും മുംബൈയുടെ പഞ്ച്. ദുബായ് ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ കലാശപ്പോരിൽ ഡല്‍ഹി ക്യാപിറ്റല്‍സിനെ അഞ്ച് വിക്കറ്റിന് കീഴടക്കി  മുംബൈ ഇന്ത്യന്‍സ് ഐപിഎല്ലിലെ അഞ്ചാം കിരീടം സ്വന്തമാക്കി. 

ഡല്‍ഹി ഉയര്‍ത്തിയ 157 റണ്‍സ് വിജയലക്ഷ്യം എട്ട് പന്തും അഞ്ച് വിക്കറ്റും ബാക്കി നിര്‍ത്തി മുംബൈ അനായാസം മറികടന്നു. ഐപിഎല്ലില്‍ മുംബൈയുടെ തുടര്‍ച്ചയായ രണ്ടാം കിരീടനേട്ടമാണിത്. സ്കോര്‍ ഡല്‍ഹി ക്യാപിറ്റല്‍സ് 20 ഓവറില്‍ 156/7, മുംബൈ ഇന്ത്യന്‍സ് 18.4 ഓവറില്‍ 157/5.

50 പന്തില്‍ അഞ്ച് ഫോറും നാല് സിക്സും പറത്തി 68 റണ്‍സെടുത്ത മുംബൈ നായകന്‍ രോഹിത് ശര്‍മയുടെ ഇന്നിംഗ്സാണ് മുംബൈക്ക് അഞ്ചാം കിരീടം ഉറപ്പിച്ചത്. ചെന്നൈ സൂപ്പര്‍ കിംഗ്സിനുശേഷം ഐപിഎല്ലില്‍ തുടര്‍ച്ചയായ രണ്ട് സീസണുകളില്‍ കിരീടം നേടുന്ന രണ്ടാമത്തെ ടീമായി മുബൈ. 2010ലും 2011ലുമായിരുന്നു ചെന്നൈ തുടര്‍ച്ചയായി കിരീടം നേടിയത്.



أحدث أقدم