ഭർതൃമതിയെ പീഡിപ്പിച്ച സംഭവം; ആറ് മക്കളുടെ പിതാവ് അറസ്റ്റിൽ



ഉദുമ: ഭര്‍ത്താവ് വീട്ടിലില്ലാത്ത സമയത്ത് അതിക്രമിച്ചു കയറി വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍. ചെമ്മനാട് കൊമ്പനടുക്കത്തെ മനാഫിനെയാണ് (39) മേല്‍പറമ്പ സി.ഐ ബെന്നിലാലിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ആഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പോലീസ് കേസെടുത്തതോടെ ഒളിവില്‍ കഴിയുകയായിരുന്നു മനാഫ്. മേല്‍പറമ്പ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ 34കാരിയേയാണ് ഭര്‍ത്താവ് വീട്ടിലില്ലാത്ത സമയത്ത് വിവാഹിതനും ആറ് മക്കളുടെ പിതാവുമായ മനാഫ് പീഡിപ്പിച്ചത്.

أحدث أقدم