ചിഹ്ന തർക്കത്തിൽ അന്തിമ വിജയം ഉണ്ടാകുമെന്നു പിജെ ജോസഫ്.






കോട്ടയം: രണ്ടില ചിഹ്ന തർക്കത്തിൽ അന്തിമ വിജയം ഉണ്ടാകുമെന്നു പിജെ ജോസഫ്.
ചെണ്ട ചിഹ്നം വിജയ സാധ്യത കുറയ്ക്കില്ല. യുഡിഎഫിൽ അർഹമായ പരിഗണന ലഭിച്ചിട്ടുണ്ട്. യുഡിഎഫ് സൗഹൃദ മത്സരം ഒരു ശതമാനം മാത്രമാണ് ഉള്ളത്.

ചിഹ്ന തർക്കത്തിൽ താത്കാലിക വിധിയാണ് ഉണ്ടായത്. സന്തോഷം പിന്നീട്കരച്ചിലായി മാറുമെന്നും ജോസഫ് കൂട്ടിച്ചേർത്തു.

ജോസ് കെ മാണി പക്ഷം പുറത്തു പോയതിന്റെ ഫലമായി കേരള കോൺഗ്രസിന് ഒരു ക്ഷീണവും ഉണ്ടാകില്ല. ഈ തെരെഞ്ഞെടുപ്പിൽ യു ഡി എഫിന് നല്ലൊരു മുന്നേറ്റം ഉണ്ടാകും.

ബാർ കോഴ വിവാദത്തിൽ ബിജു രമേശിന്റെ വെളിപ്പെടുത്തലിൽ ജോസ് കെ മാണിക്കെതിരെ കേസ് എടുക്കാത്തത് രാഷ്ട്രീയ വിവേചനമാണെന്നും കുറ്റപ്പെടുത്തി.

കോട്ടയം പ്രസ്സ് ക്ലബ്‌ സംഘടിപ്പിക്കുന്ന ജനപക്ഷം 2020ൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു ജോസഫ്.
أحدث أقدم