ഫുട്ബോൾ ഇതിഹാസം ഡിയാഗോ മറഡോണ (60) അന്തരിച്ചു.
ഹൃദയാഘാതത്തെ തുടർന്ന് സ്വവസതിയിലായിരുന്നു അന്ത്യം.
തലച്ചോറിലെ രക്തസ്രാവത്തിനു ശസ്ത്രക്രിയയ്ക്കു വിധേയനായ മറഡോണ ചികിത്സയ്ക്കു ശേഷം രണ്ടാഴ്ചയായി വീട്ടിൽ വിശ്രമത്തിലായിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിതമായി മരണമെത്തിയത്. ലോകംകണ്ട എക്കാലത്തേയും മികച്ച ഫുട്ബോൾ താരമായാണ് മറഡോണ പരിഗണിക്കപ്പെടുന്നത്.
1986 ൽ അർജന്റീനയെ അദ്ദേഹം ലോകകപ്പ് ജേതാക്കളാക്കി. ബൊക്കാ ജൂനിയേഴ്സ്, നാപ്പോളി, ബാഴ്സലോണ തുടങ്ങി വമ്പൻ ക്ലബുകൾക്കായും അദ്ദേഹം ബൂട്ടുകെട്ടിയിട്ടുണ്ട്.