സംസ്ഥാനത്തെ ബെവ്‌കോ വഴിയുള്ള മദ്യ വിൽപ്പന.വീണ്ടും അനിശ്ചിതത്വത്തിൽ

മദ്യ വിൽപ്പനയ്ക്കായി സർക്കാർ പുറത്തിറക്കിയ ബെവ് ക്യൂ ആപ്പ് വീണ്ടും തകരാറിലായി. ഇതോടെ ബിവറേജസ് കോർപ്പറേഷൻ മദ്യവിൽപ്പന ശാലകളിൽ ടോക്കൺ ഇല്ലാതെ മദ്യ വിതരണം ആരംഭിച്ചു. ഇതുസംബന്ധിച്ച സർക്കാർ ഉത്തരവ് പുറത്തിറക്കി.


ടോക്കൺ ഇല്ലാതെ മദ്യവിൽപ്പന നടത്താമെന്നു ജീവനക്കാർക്ക് വാക്കാൽ നിർദ്ദേശം നൽകിയിരുന്നെങ്കിലും ജീവനക്കാർ ഇത് അംഗീകരിച്ചില്ല. വിജിലൻസ് പരിശോധനയുണ്ടായാൽ കുറ്റക്കാരാകുമെന്ന് ചൂണ്ടിക്കാട്ടി വ്യക്തമായ ഉത്തരവ് ലഭിക്കാതെ ഇത്തരത്തിൽ മദ്യം വിൽക്കില്ലെന്ന് ജീവനക്കാർ നിലപാട് എടുത്തു.

നേരത്തെ തന്നെ സംസ്ഥാനത്ത് നിയന്ത്രണങ്ങളോടെ ബെവ് ക്യൂ ആപ്പ് ഉപയോഗിച്ചുള്ള മദ്യ വിതരണം തുടങ്ങിയിരുന്നു. എന്നാൽ, ബിവറേജസ് ഔട്ട് ലെറ്റുകളിൽ മദ്യ വിൽപ്പന കുറയുകയും ബാറുകളിൽ വർധിക്കുകയും ചെയ്തു. ഭൂരിഭാഗം ബാറുകളും ടോക്കൺ ഇല്ലാതെ മദ്യ വിതരണം നടത്തുകയും ചെയ്യുന്നുണ്ട്. ഇതിൻ്റെ പശ്ചാത്തലത്തിൽ ടോക്കൺ ഒഴിവാക്കുന്ന കാര്യം സർക്കാരിൻ്റെ പരിഗണനയിലുണ്ടായിരുന്നു.


അതേസമയം, ടോക്കൺ ഒഴിവാക്കിയതിനു പിന്നിൽ ബാറുടമകളുടെ സമ്മർദ്ദമാണെന്നും സൂചനയുണ്ട്.
أحدث أقدم