ട്രഷറി തട്ടിപ്പ് കേസിൽ വിജിലൻസ് അന്വേഷണം വേണ്ടെന്ന് സർക്കാർ


 തിരുവനന്തപുരം: തിരുവനന്തപുരം ട്രഷറി തട്ടിപ്പ് കേസിൽ വിജിലൻസ് അന്വേഷണം വേണ്ടെന്ന് സംസ്ഥാന സർക്കാർ. വിജിലൻസ് അന്വേഷിക്കേണ്ടതില്ലെന്ന ധനമന്ത്രി തോമസ് ഐസക്കിന്റെ ശുപാർശ മുഖ്യമന്ത്രി അംഗീകരിക്കുകയായിരുന്നു

നേരത്തെ കേസ് വിജിലൻസിന് കൈമാറണമെന്നായിരുന്നു പൊലീസിന്റെ  ശുപാർശ. എന്നാൽ ഇപ്പോൾ നടക്കുന്ന പൊലീസ് അന്വേഷണം മതിയെന്ന നിലപാടിലാണ് സർക്കാർ. സോഫ്റ്റുവെയറിലെ തകരാർ ഉൾപ്പെടെ ഉന്നതങ്ങളിലേക്ക് നീങ്ങാൻ സാധ്യതയുള്ളതുകൊണ്ടാണ് അന്വേഷണം അട്ടിമറിച്ചതെന്ന ആരോപണം ശക്തമായിട്ടുണ്ട്. 


أحدث أقدم