അഭയ കേസിൽ പ്രതിഭാഗം സാക്ഷിയെ വിസ്തരിക്കുന്നതിൽ നിന്നും പിൻമാറി



'

തിരുവനന്തപുരം:സിസ്റ്റർ അഭയ കേസിൽ പ്രതിഭാഗം ഏക സാക്ഷിയെ വിസ്തരിക്കുവാൻ സാക്ഷിപട്ടിക നൽകി നവംബർ 16 ന് വിസ്തരിക്കുവാൻ തിരുവനന്തപുരം സിബിഐ കോടതി ഉത്തരവ് നൽകിയതിന് ശേഷം പ്രതിഭാഗം പിൻമാറി.നിലവിലുള്ള പിറവം പോലീസ് സർക്കിൾ ഇൻസ്പെക്ടറെയാണ് വിസ്തരിക്കുന്നതിൽ നിന്നും പ്രതിഭാഗം പിന്മാറിയത്.

ഇതോടെ പ്രതിഭാഗം സാക്ഷിയായിട്ട് ഒരാളെ പോലും വിസ്തരിക്കുവാൻ പ്രതിഭാഗത്തിന് കഴിയാതെ പോയിരിക്കുകയാണ് ഇപ്പോൾ.പിറവം പോലീസ് സർക്കിൾ ഇൻസ്‌പെക്ടറുടെ അധികാര പരിധിയിൽ വരുന്ന ഒരു വ്യക്തി 2007 ൽ ആത്‍മഹത്യ ചെയ്തതത് അഭയയുടെ അമ്മാവനാണെന്ന് സ്ഥാപിക്കാൻ വേണ്ടിയാണ് പോലീസ് സർക്കിൾ ഇൻസ്‌പെക്ടറെ വിസ്തരിക്കുവാൻ പ്രതിഭാഗം നീക്കം നടത്തിയത്.1992 ൽ കൊല്ലപ്പെട്ട.അഭയ കേസുമായി 2007 ൽ ആത്മഹത്യ ചെയ്‌ത കേസുമായി എങ്ങനെ ബന്ധിപ്പിക്കുവാൻ കഴിയും അഭയയുടെ അമ്മാവനാണെന്ന് തെളിയിക്കുവാൻ എന്ത് രേഖയാണ് പ്രതിഭാഗത്തിന്റെ കയ്യിലുള്ളതെന്നും സിബിഐ നിലപാട് സ്വീകരിച്ചപ്പോൾ സിബിഐ ജഡ്‌ജി കെ.സനൽ കുമാർ അഭയയുടെ അമ്മാവനാണ് ആത്മഹത്യ ചെയ്‌തതെന്ന തെളിയിക്കുവാൻ നിങ്ങളുടെ കയ്യിൽ തെളിവുകൾ ഉണ്ടോ എന്ന് പ്രതിഭാഗത്തോടെ ചോദിച്ചു.പിന്നീട് കോടതി പിരിഞ്ഞതിന് ശേഷം സാക്ഷിയെ വിസ്തരിക്കുന്നതിൽ നിന്നും പ്രതിഭാഗം പിൻമാറികൊണ്ട് ഹർജി ഫയൽ ചെയ്‌തു.
أحدث أقدم