ചെന്നൈ: കോയമ്പത്തൂര്‍ ക്രോസ്കട്ട് റോഡിലെ പവിഴം ജ്വല്ലറിയില്‍നിന്ന് നാല് പവനൻ്റെ സ്വര്‍ണമാല മോഷ്ടിച്ച കേസില്‍ മലയാളി ദമ്പതികള്‍ അറസ്റ്റിൽ. ആലപ്പുഴ സ്വദേശികളായ സുധീഷ്-ഷാനി ദമ്പകളാണ് പിടിയിലായത്.
വിവിധ ഡിസൈനുകളിലുള്ള സ്വര്‍ണാഭരണങ്ങള്‍ നോക്കിയെങ്കിലും ഒന്നും വാങ്ങാതെ കടയില്‍നിന്ന് ഇറങ്ങിപ്പോയി. ഇതിൽ സംശയം തോന്നി നടത്തിയ പരിശോധനയിലാണ് 1.82 ലക്ഷം രൂപ വിലമതിപ്പുള്ള 32.37 ഗ്രാം സ്വര്‍ണമാല നഷ്ടപ്പെട്ടതറിയുന്നത്. തുടര്‍ന്ന് കാട്ടൂര്‍ പൊലീസ് സി.സി.ടി.വി കാമറ പരിശോധിച്ചതിനുശേഷം ദമ്പതികളെ പിടികൂടുകയായിരുന്നു