മോഷണം: മലയാളി ദമ്പതികൾ അറസ്റ്റിൽ


ചെ​ന്നൈ: കോ​യ​മ്പ​ത്തൂ​ര്‍ ക്രോ​സ്​​ക​ട്ട്​ റോ​ഡി​ലെ പ​വി​ഴം ജ്വ​ല്ല​റി​യി​ല്‍​നി​ന്ന്​ നാ​ല്​ പ​വ​നൻ്റെ സ്വ​ര്‍​ണ​മാ​ല മോ​ഷ്​​ടി​ച്ച കേ​സി​ല്‍ മ​ല​യാ​ളി ദ​മ്പതി​ക​ള്‍ അ​റ​സ്​​റ്റി​ൽ. ആ​ല​പ്പു​ഴ സ്വ​ദേ​ശി​ക​ളാ​യ സു​ധീ​ഷ്​-​ഷാ​നി ദ​മ്പ​ക​ളാ​ണ്​ പിടിയിലായത്.

വി​വി​ധ ഡി​സൈ​നു​ക​ളി​ലു​ള്ള സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ നോ​ക്കി​യെ​ങ്കി​ലും ഒ​ന്നും വാ​ങ്ങാ​തെ ക​ട​യി​ല്‍​നി​ന്ന്​ ഇ​റ​ങ്ങി​പ്പോ​യി. ഇതിൽ സംശയം തോന്നി നടത്തിയ ​ പ​രി​ശോ​ധ​ന​യി​ലാ​ണ്​ 1.82 ല​ക്ഷം രൂ​പ വി​ല​മ​തി​പ്പു​ള്ള 32.37 ഗ്രാം ​സ്വ​ര്‍​ണ​മാ​ല ന​ഷ്​​ട​പ്പെ​ട്ട​ത​റി​യു​ന്ന​ത്. തു​ട​ര്‍​ന്ന്​ കാ​ട്ടൂ​ര്‍ പൊ​ലീ​സ്​ സി.​സി.​ടി.​വി കാ​മ​റ പ​രി​ശോ​ധി​ച്ച​തി​നു​ശേ​ഷം ദ​മ്പ​തി​ക​ളെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു

أحدث أقدم