കോട്ടയത്തെ ആകാശപാത കപട വികസനത്തിന്റെ നിത്യസ്മാരകം : സോബിൻലാൽ





കോട്ടയം : ശീമാട്ടി റൗണ്ടാന പൊളിച്ചു മാറ്റി,  2016ൽ തുടക്കം കുറിച്ച ആകാശപാത തിരുവഞ്ചൂർ രാധാക്ഷ്ണൻ എം എൽ യുടെ കപട വികസനത്തിൻ്റെ നിത്യ സ്മാരകമാണെന്ന് യുവമോർച്ച ജില്ലാ പ്രസിഡൻറ് സോബിൻലാൽ പ്രസ്താവനയിൽ പറഞ്ഞു.

 തറക്കല്ലിട്ടപ്പോൾ ആറുമാസം കൊണ്ട് പൂര്‍ത്തിയാക്കുമെന്നാണ് തിരുവഞ്ചൂർ പറഞ്ഞിരുന്നത്. കോടികള്‍ മുടക്കി നടത്തുന്ന നിർമ്മാണം അശാസ്ത്രീയമാണെന്ന ജനവികാരമുയർന്നപ്പോൾ ഇത് ഗാന്ധി സ്മൃതി മണ്ഡപമാണെന്ന് തിരുവഞ്ചൂർ തിരുത്തി. എങ്ങനെ പൂർത്തിയാക്കുമെന്നറിയാതെ പലതവണ രൂപരേഖയില്‍ മാറ്റം വരുത്തിയത് അംഗീകരിക്കാനികില്ലെന്ന് സർക്കാരും നിലപാടെടുത്തു അങ്ങനെ തിരുവഞ്ചൂരും സർക്കാരും പരസ്പരം മത്സരിച്ചു കോട്ടയത്തെ വോട്ടർമാരെ വഞ്ചിച്ചു, ജനങ്ങളുടെ നികുതിപ്പണം ദൂർത്തടിച്ചു. അഞ്ചേകാല്‍ കോടിയുടെ പദ്ധതിയിൽ കൊടികളേറെ ചെലവഴിച്ചിട്ടും തുണുകളുടെ നിര്‍മ്മാണം മാത്രമേ നടന്നിട്ടുള്ളൂ മറ്റൊരു പണിയും കാര്യമായി നടത്തിയിട്ടില്ല, അതിലൊരു തൂണാണെങ്കിൽ ഏച്ചുകെട്ടിയിരിക്കുകയുമാണ്. കോട്ടയത്തെ ഗതാഗതക്കുരുക്കിന് പരിഹാരമാണെന്നു പറഞ്ഞു കൊട്ടിഘോഷിച്ച പദ്ധതി ഇപ്പോൾ യാത്രക്കാര്‍ക്ക് ദുരിതമാകുകയാണ്. ഒപ്പം കോടികളുടെ നികുതിപ്പണം പാഴാകുകയുമാണ് - സോ ബിൻ ലാൽ കുറ്റപ്പെടുത്തി.

أحدث أقدم